രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കര്‍ണാടക പൊരുതുന്നു; മായാങ്ക് അഗര്‍വാളിനു സെഞ്ച്വറി

Wait 5 sec.

രഞ്ജി ട്രോഫി ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കര്‍ണാടക പൊരുതുന്നു. ജമ്മുവിന്‍റെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 584 റണ്‍സ് പിന്തുടര്‍ന്ന കര്‍ണാടക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഓപ്പണര്‍ മയാങ്ക് അഗര്‍വാളാണ് കര്‍ണാടകയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. കെ എല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍, രവിചന്ദ്രന്‍ സമ്രാന്‍ ശ്രേയസ് ഗോപാല്‍ എന്നിവരാണ് പുറത്തായത്.Also Read: വമ്പൻ തിരിച്ചുവരവ്! ഹോൾഡർ–ഷെപ്പേർഡ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്കോർ ഉയർത്തി വെസ്റ്റിൻഡീസ്മൂന്ന് വിക്കറ്റ് വീഴ്ത്തിയ അയുക്വിബ് നബിയാണ് കര്‍ണാടകയുടെ മുന്‍നിരയെ തകര്‍ത്തത്. നേരത്തെ 6ന് 527 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്ങ്സ് പുനരാരംഭിച്ച കശ്മീരിന് 57 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയില്‍ അവശേഷിച്ച 4 വിക്കറ്റുകള്‍ കൂടി നഷ്ടമായി. കശ്മീരിന് വേണ്ടി ശുഭം പുന്ദിര്‍ സെഞ്ച്വറി നേടിയപ്പോള്‍ മുന്‍നിരയിലിെയും മധ്യനിരയിലെയും 5 താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു, കര്‍ണാടകയ്ക്ക് വേണ്ടി ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണ 5 വിക്കറ്റുകള്‍ വീഴ്ത്തി. ജമ്മുകശ്മീര്‍ ആദ്യമായാണ് രഞ്ജി ഫൈനല്‍ കളിക്കുന്നത്.The post രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കര്‍ണാടക പൊരുതുന്നു; മായാങ്ക് അഗര്‍വാളിനു സെഞ്ച്വറി appeared first on Kairali News | Kairali News Live.