സൗദിയിൽ ഉഗ്രവിഷമുള്ള അപൂർവ്വയിനം തേളിനെ കണ്ടെത്തി

Wait 5 sec.

സൗദി അറേബ്യയിലെ വടക്കൻ മേഖലയിൽ ഉഗ്രവിഷമുള്ള അപൂർവ്വ ഇനം തേളിനെ കണ്ടെത്തി. ഹായിൽ പ്രവിശ്യയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലാണ് ‘ലെയുറസ് നിഗല്ലസ്’ എന്ന ഇനത്തിൽപ്പെട്ട തേളിനെ ആദ്യമായി കണ്ടെത്തിയത്.ലോകത്തിലെ ഏറ്റവും വിഷമേറിയ തേൾ വർഗ്ഗങ്ങളിലൊന്നായ ‘ലെയുറസ്’ വിഭാഗത്തിൽപ്പെട്ടതാണ് ഇവ. ഇവയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നതാണ്.നേർത്ത ശരീരവും മെലിഞ്ഞ കൈകളും വിഷമുള്ള മുനയുള്ള വാലുമാണ് ഇവയുടെ പ്രത്യേകത. മറ്റ് തേളുകളെപ്പോലെ ഇവയും അൾട്രാവയലറ്റ് രശ്മികൾക്ക് താഴെ തിളങ്ങുന്നവയാണ്.വരണ്ട മരുഭൂമി പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഹായിൽ ഉൾപ്പെടെയുള്ള സൗദിയുടെ വടക്കൻ മേഖലയിലെ പരിസ്ഥിതി ഇവയ്ക്ക് അനുയോജ്യമാണ്.ഇവയുടെ കുത്തേറ്റാൽ കഠിനമായ വേദന അനുഭവപ്പെടും. ഇതിനുപുറമെ അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം.ശ്വാസകോശ സംബന്ധമായ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുട്ടികൾക്കും പ്രായമായവർക്കും ഇവയുടെ കുത്തേറ്റാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.കിംഗ് സൽമാൻ ബിൻ അസീസ് റോയൽ റിസർവിൽ നടത്തിയ പഠനത്തിലാണ് ഹായിൽ മേഖലയിൽ നിന്ന് ‘ലെയുറസ് നിഗല്ലസ്’ എന്ന തേളിനെ കണ്ടെത്തിയത്.The post സൗദിയിൽ ഉഗ്രവിഷമുള്ള അപൂർവ്വയിനം തേളിനെ കണ്ടെത്തി appeared first on Arabian Malayali.