കൽപ്പറ്റയിൽ ഉയരുന്നത് അതിജീവനത്തിൻ്റെയും ഐക്യത്തിൻ്റെയും മനോഹര മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തിലേക്ക് നാം നടന്ന വഴികൾ അടയാളപ്പെടുത്തുന്നത് കേരളത്തിൻ്റെ യഥാർഥ ചിത്രമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു. നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ നഷ്ടമായത് ഒരുപാടു പേരുടെ ജീവനാണ്.തകർന്നത് നൂറു കണക്കിനു ജീവിതങ്ങളാണ്. എന്നാൽ പകച്ചു നിൽക്കാതെ, വെല്ലുവിളികളും അവഗണനകളും മറികടന്ന്, അവരെ ചേർത്തുപിടിച്ച് നമ്മുടെ നാടു മുന്നോട്ടുപോയി. ഇതാണ് ദി ട്രൂ കേരള സ്റ്റോറിയെന്ന് അദ്ദേഹം പറഞ്ഞു. ALSO READ: ‘മാറിയ കേരളം, മാറേണ്ടത് കോട്ടയം’: മണ്ഡലത്തിന്‍റെ വികസന പിന്നോക്കാവസ്ഥ തുറന്നു കാണിച്ച് എൽഡിഎഫിന്‍റെ വികസന സന്ദേശയാത്രഅതേസമയം, മാർച്ച് ഒന്നിനാണ് വീട് നഷ്ടപ്പെട്ടവർക്ക് ഫേസ് -1ൽ പൂർത്തിയായ 178 വീടുകള്‍ കൈമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറും. അഞ്ചുസോണിലായി 410 വീടുകളാണ് വയനാട് ടൗണ്‍ഷിപ്പിൽ നിർമിക്കുന്നത്. ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണ് ദുരിത ബാധിതർക്കായി വീടുകൾ ഒരുങ്ങുന്നത്. 1662-ലധികം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുന്നത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാർച്ച് ഒന്നിന് വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.The post ദിസ് ഈസ് ട്രൂ കേരള സ്റ്റോറി! ‘കൽപ്പറ്റയിൽ ഉയരുന്നത് അതിജീവനത്തിൻ്റെയും ഐക്യത്തിൻ്റെയും മനോഹര മാതൃക’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.