അഹമ്മദ്ബാദിൽ നടന്ന ലോകകപ്പ് സൂപ്പർ എട്ട് മൽസരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ ഒൻപതു വിക്കറ്റിന് തകർത്തു. വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 17ആം ഓവറിൽ തന്നെ മറികടന്നു.നായകൻ ഏഡൻ മാർക്രവും ക്വിന്റൺ ഡീ കോക്കും (47) ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 95 റൺസിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തതായത്. വെറും എട്ടോവറിൽ ആണ് ഇരുവരും 95 റൺസ് അടിച്ചെടുത്തത്. മാർക്രവും (82) റയാൻ റിക്കെൽട്ടണും (45) പുറത്താകാതെ നിന്നു. വെസ്റ്റിൻഡീസ് ബൗളർമാരിൽ റോസ്റ്റാൻ ചേസിനു മാത്രമാണ് വിക്കറ്റ് നേടാൻ സാധിച്ചത്.Also Read: രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കര്‍ണാടക പൊരുതുന്നു; മായാങ്ക് അഗര്‍വാളിനു സെഞ്ച്വറിനേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ തകർച്ചക്ക് ശേഷം ജേസൺ ഹോൾഡറും റൊമാരിയോ ഷെപ്പേർഡും ചേർന്ന് വെസ്റ്റിൻഡീസിനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി 4 ഓവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. കഗീസോ റബാഡയും കോർബിൻ ബോഷും 2 വിക്കറ്റ് വീതം നേടി. മത്സരത്തിൽ വെസ്റ്റിൻഡീസ് തോറ്റതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഇനിയുള്ള രണ്ടു സൂപ്പർ എട്ട് മത്സരങ്ങൾ ജയിച്ചാൽ ഇന്ത്യയ്ക്ക് അവസാന നാലിൽ എത്തുവാൻ സാധിക്കും.The post ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഉയർത്തി ദക്ഷിണാഫ്രിക്ക; വെസ്റ്റ് ഇൻഡീസിനെ തകർത്തത് 9 വിക്കറ്റുകൾക്ക് appeared first on Kairali News | Kairali News Live.