ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന നിർണായകമായ ലോകകപ്പ് സൂപ്പർ എട്ടു മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് ജയിച്ച സിംബാബ്വെ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഈ ലോകകപ്പിലെ ഏറ്റവും ഹൈസ്കോറിംഗ് പിച്ചുകളിൽ ഒന്നാണ് ഈ നിർണ്ണായക പോരാട്ടത്തിന് വേദിയാവുക. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 180 റൺസ് കടന്നില്ലെങ്കിൽ ബുദ്ധിമുട്ടും. അതേസമയം കരിമണ്ണ് സമൃദ്ധമായ പിച്ചും അത്യാവശ്യം നീളമുള്ള ബൗണ്ടറികളും ബൗളർമാർക്കും ഉപകാരപ്പെടും.ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ ഇന്ന് മറികടന്നതോടെ ഇന്ത്യക്ക് ബാക്കി രണ്ട് മത്സരങ്ങൾ ജയിച്ചാൽ നെറ്റ് റൺറേറ്റ് നോക്കാതെ സെമിഫൈനലിൽ എത്തിച്ചേരാം.Also Read: ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഉയർത്തി ദക്ഷിണാഫ്രിക്ക; വെസ്റ്റ് ഇൻഡീസിനെ തകർത്തത് 9 വിക്കറ്റുകൾക്ക്പ്ലെയിംഗ് ഇലവൻഇന്ത്യ : സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സുര്യകുമാർ യാദവ് , തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ , അർഷ്ദീപ് സിംഗ്, വരുണ്‍ ചക്രവർത്തി, ജസ്പ്രീത് ബുമ്രസിംബാബ്വേ: താദിവാനാശെ മാരുമാനി , ബ്രയാൻ ബെൻനെറ്റ്, ഡയോൺ മയർസ്, റയാൻ ബർൽ, സികന്ദർ റാസ , ടോണി മുന്യോങ്ക, ടാഷിംഗാ മുസെകിവ, ബ്രാഡ് ഇവൻസ്, ടിനോടെൻഡാ മപോസ, ബ്ലെസിംഗ് മുജരബാനി, റിച്ചാർഡ് ന്ഗരാവThe post ജീവന്മരണ പോരാട്ടത്തിൽ സിംബാബ്വെയ്ക്കെതിരെ ബാറ്റിങ്ങിനിറങ്ങാൻ ഇന്ത്യ; സഞ്ജു ടീമിൽ appeared first on Kairali News | Kairali News Live.