ദുബൈ | ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബൈ മിറാക്കിൾ ഗാർഡനിൽ 12 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. മാർച്ച് ഒന്ന് മുതൽ നിലവിലെ സീസൺ അവസാനിക്കുന്ന മെയ് 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് മിറാക്കിൾ ഗാർഡൻ അധികൃതർ അറിയിച്ചു.യു എ ഇയിലെ താമസക്കാരുടെ മക്കൾക്കും വിദേശത്തുനിന്ന് എത്തുന്ന സന്ദർശകർക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും ഒരുപോലെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. കുടുംബങ്ങൾക്കും കുട്ടികൾക്കും കൂടുതൽ മികച്ച വിനോദാനുഭവങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമെന്ന നിലയിൽ മിറാക്കിൾ ഗാർഡന്റെ സ്ഥാനം ഉറപ്പിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.പൂക്കളുടെ വിസ്മയക്കാഴ്ചകൾ കാണാൻ എത്തുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ സീസണൽ ഓഫർ. നിലവിൽ ദുബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മിറാക്കിൾ ഗാർഡൻ.SummaryDubai Miracle Garden has announced a special promotion offering free entry to children aged 12 and under starting March 1 until May 31, 2026. The offer is applicable to UAE residents, school students, and international tourists. This initiative aims to make the world-renowned floral destination more accessible and family-friendly for all visitors.