ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു

Wait 5 sec.

ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു. കളമശ്ശേരിയിൽ ദേശീയപാതയോരത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ബയോ മൈനിങ് അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനകം മാലിന്യക്കൂന പൂർണ്ണമായും നീക്കുന്നതോടെ 2 ഏക്കർ ഭൂമിയാണ് വീണ്ടെടുക്കപ്പെടുന്നത്.ദേശീയപാതയോരത്ത് കളമശ്ശേരി റെയിൽവേ സ്റ്റേഷനും അപ്പോളോ ടയേഴ്സിനും ഇടയിലുള്ള രണ്ട് ഏക്കറിലാണ് കഴിഞ്ഞ 30 വർഷമായി മാലിന്യം തള്ളിക്കൊണ്ടിരുന്നത്. 19 മീറ്ററോളം ഉയരത്തിൽ രൂപപ്പെട്ട മാലിന്യമലയിൽ ഏതാണ്ട് ഒരു വർഷം മുൻപാണ് ബയോ മൈനിങ് തുടങ്ങിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ബാങ്കിൻ്റെ സഹായത്തോടെ 9.20 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ബയോ മൈനിങ് അന്തിമ ഘട്ടത്തിലാണ്. Also read: ഉരുളക്കിഴങ്ങിലും വ്യാജനുണ്ട്! നല്ലത് എങ്ങനെ തെരഞ്ഞെടുക്കാം?ഈ സാഹചര്യത്തിലാണ് സ്ഥലം എം എൽ എ കൂടിയായ മന്ത്രി പി.രാജീവും മന്ത്രി എം ബി രാജേഷും ചേർന്ന് പ്രദേശം സന്ദർശിച്ച് പുരോഗതി വിലയിരുത്തിയത്. ഒരു മാസത്തിനകം മാലിന്യമല പൂർണ്ണമായും നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കാനാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കളമശ്ശേരിയിൽ നിക്ഷേപിക്കപ്പെട്ട 44,742 മീറ്റർ ക്യൂബ് മാലിന്യത്തിൽ 28,512 മീറ്റർ ക്യൂബ് മാലിന്യം ഇതുവരെ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നീക്കം ചെയ്തിട്ടുണ്ട്. 50 കോടിയിലേറെ വിലമതിക്കുന്ന കണ്ണായ ഈ ഭൂമി വീണ്ടെടുക്കുന്നതോടെ നഗരസഭാ ആവശ്യങ്ങൾക്കു വേണ്ടി ഫലപ്രദമായി ഉപയോഗിക്കാനാകും.The post ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു appeared first on Kairali News | Kairali News Live.