ടി 20 ലേകകപ്പിൽ യോഗ്യത നേടിയ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി. കീവിസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ തന്നെ 6 വിക്കറ്റ് നഷ്ടത്തോടെ ഇംഗ്ലണ്ട് മറികടന്നിരുന്നു. ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വിജയത്തിലേക്ക് പടുത്തുയർത്താൻ കഴിഞ്ഞില്ല. ഗ്ലെൻ ഫിലിപ്സ്(39), ടിം സീഫെർട്ട്(35), ഫിൻ അലൻ (29), മർക്ക് ചാപ്മാൻ(15) എന്നിവരെല്ലാം മികച്ച തുടക്കമിട്ടെങ്കിലും ക്രീസിൽ കൂടുതൽ സമയം പിടിച്ചു നിൽക്കാനാകാത്തതും മികച്ച കൂട്ടുകെട്ടുകൾ മുന്നോട്ട് കൊണ്ടു പോകാനാകാത്തതും പരാജയത്തിന് വഴി വച്ചു. ഗ്ലെൻ ഫിലിപ്സ് ആണ് ടീമിന്റെ ടോപ്പ് സ്കോറർ. ന്യൂസിലാൻഡിന് വേണ്ടി രച്ചിൻ രവീന്ദ്ര മൂന്ന് വിക്കറ്റ് നേടി. ഇംഗ്ലണ്ടിനായി വിൽ ജാക്സ് രണ്ട് വിക്കറ്റ്, ആദിൽ റാഷിദ് രണ്ട് വിക്കറ്റ്, റെഹാൻ അഹമ്മദ് രണ്ട് വിക്കറ്റ് എന്നിങ്ങനെ നേടി. ലിയാം ഡോസൺ ഒരു വിക്കറ്റും സ്വന്തമാക്കി. Also read : പാലേക്കെലെയിൽ നാളെ തീപാറും! ജയത്തോടെ അവസാനിപ്പിക്കാൻ ശ്രീലങ്ക; ജയിച്ചു കയറാൻ പാകിസ്ഥാൻതുടക്കത്തിൽ ഫിൽ സാൾട്ടിന്റെയും ജോസ് ബട്ട്ലറിന്റെയും വിക്കറ്റിൽ ഒന്നു പതറിയെങ്കിലും, ഇംഗ്ലണ്ടിന് വേണ്ടി ടോം ബാന്റൺ (33), വിൽ ജാക്സ് (32), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (26), സാം കറൻ (24), റെഹാൻ അഹമ്മദ് (19) എന്നിവരുടെ മികച്ച പ്രകടനം 19.3 ഓവറിൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ഒരുമിച്ച ജേക്കബ് ബെത്തലും ഹാരി ബ്രൂക്കും ചേർന്ന് 48 രൺസ് പടുത്തുയർത്തത് ടീമിന് മുതൽ കൂട്ടായി.The post ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് appeared first on Kairali News | Kairali News Live.