മക്കയിൽ അപൂർവ്വ ചാന്ദ്ര പ്രതിഭാസം; നാളെ രാത്രി ചന്ദ്രൻ കഅബയുടെ നേർമുകളിൽ ദൃശ്യമാകും

Wait 5 sec.

മക്ക: നാളെ വിശുദ്ധ നഗരമായ മക്കയിലെ കഅബയുടെ നേർമുകളിൽ ചന്ദ്രൻ ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കും.2026-ൽ മക്കയിലെ ആകാശത്ത് കഅബയ്ക്ക് മുകളിൽ ചന്ദ്രൻ നേർരേഖയിൽ എത്തുന്ന ആദ്യത്തെ സംഭവമാണിത്.ശനിയാഴ്ച രാത്രി സംഭവിക്കുന്ന ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ കഅബയ്ക്ക് മുകളിൽ ഏകദേശം 90 ഡിഗ്രി കോണളവിൽ അഥവാ കൃത്യം തലയ്ക്ക് മുകളിലായി നിലകൊള്ളും.കഅബയുടെ കൃത്യം മുകളിൽ 89.98 ഡിഗ്രി കോണളവിൽ ചന്ദ്രൻ നിലകൊള്ളും. അതായത് 90 ഡിഗ്രിയിൽ നിന്ന് വെറും ഒരു മിനിറ്റ് ആർക്കിന്റെ മാത്രം വ്യത്യാസം. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഇത് പൂർണ്ണമായും നേർരേഖയിലാണെന്ന് തോന്നും.ഈ സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 3,74,187 കിലോമീറ്റർ അകലെയായിരിക്കും. ചന്ദ്രന്റെ 91 ശതമാനവും പ്രകാശപൂരിതമായിരിക്കും.ഭൂമിയിലെ ഏത് ഭാഗത്തുള്ളവർക്കും ഈ സമയത്ത് ചന്ദ്രന് നേരെ നോക്കിയാൽ കഅബയുടെ ദിശ (ഖിബ്‌ല) കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഖിബ്‌ല നിർണ്ണയിക്കാൻ പണ്ടുകാലം മുതൽക്കേ ഈ രീതി ഉപയോഗിക്കാറുണ്ട്.The post മക്കയിൽ അപൂർവ്വ ചാന്ദ്ര പ്രതിഭാസം; നാളെ രാത്രി ചന്ദ്രൻ കഅബയുടെ നേർമുകളിൽ ദൃശ്യമാകും appeared first on Arabian Malayali.