ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ പലപ്പോഴും മടി തോന്നാറുണ്ടോ? അല്ലെങ്കിൽ തയ്യാറാക്കാനുള്ള സമയം കിട്ടാതെ വരാറുണ്ടോ എങ്കിൽ നിങ്ങൾക്ക് വേണ്ടി ഇതാ ഒരു കിടിലൻ സിമ്പിൾ റെസിപ്പി തയ്യാർ.ആവശ്യമായ ചേരുവകൾബ്രെഡ് സ്ലൈസുകൾ – 2മുട്ട – 1ഉപ്പ് – ആവശ്യത്തിന്കുരുമുളക് പൊടി – 1 ടീസ്പൂൺബട്ടർ – 1 ടീസ്പൂൺതക്കാളി – പകുതിപച്ചമുളക് – ആവശ്യാനുസരണംതയ്യാറാക്കുന്ന രീതിഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ തക്കാളി മുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. തീ മീഡിയത്തിലാക്കി ഒരോ ബ്രെഡും മുട്ടയുടെ മിശ്രിതത്തിൽ മുക്കി പാനിലേക്ക് വെച്ച് ടോസ്റ്റ് ചെയ്യുക.The post ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ മടിയാണോ? എങ്കിലിതാ ഈസിയായി ഒരു ബ്രഡ് ടോസ്റ്റ് ചെയ്ത് നോക്കൂ appeared first on Kairali News | Kairali News Live.