മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Wait 5 sec.

വടകര മാഹി കനാലിൽ നിർമ്മിച്ച മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് വടകര മാഹി കനാൽ നവീകരണം സാധ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം രംഗത്തും ചരക്കു നീക്കത്തിനും കനാൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.വടകര മാഹി കനാൽ കുറ്റ്യാടി പുഴയിൽ ചേരുന്ന മണിയൂർ പഞ്ചായത്തിലെ മൂഴിക്കലിലാണ് പാലം നിർമിച്ചത്. ഇരുകരകളെ ബന്ധിപ്പിക്കാനും ശുദ്ധജലം നിലനിർത്താനും ഉപ്പുവെള്ള കയറ്റം തടയാനും പാലം ഉപകരിക്കും. ജലഗതാഗതത്തിനു തടസ്സമില്ലാത്ത രീതിയിൽപാലം ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.10 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പശ്ചിമ തീരെ ജലപാത നവ കേരള നിർമ്മിതിയിൽ പ്രധാനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.Also read: ജില്ലാതല പട്ടയമേള; സൈനബയ്ക്കും ആലിശ്ശേരിയിലെ 24 കുടുംബങ്ങൾക്കും ഇനി സ്വന്തം മണ്ണിൽ കിടന്നുറങ്ങാം42 കോടി രൂപയാണ് പദ്ധതി ചെലവ്. 13 ദശാംശം 6 8 കിലോമീറ്റർ ആണ് ഇപ്പോൾ ഗതാഗത യോഗ്യമായിട്ടുള്ളത്. കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ യോഗത്തിൽ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.The post മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.