കുപ്പർട്ടിനോ | ലാപ്ടോപ്പ് വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ആപ്പിൾ. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ടച്ച് സ്ക്രീൻ സൗകര്യമുള്ള മാക്ബുക്ക് പ്രോ മോഡലുകൾ ആപ്പിൾ പുറത്തിറക്കുന്നു. ഐഫോണുകളിലെ സവിശേഷതയായ ‘ഡൈനാമിക് ഐലൻഡ്’ ഉൾപ്പെടെയുള്ള വൻ മാറ്റങ്ങളുമായാണ് പുതിയ മാക്ബുക്കുകൾ എത്തുന്നത്. 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകളിലായിരിക്കും ഈ മാറ്റങ്ങൾ ആദ്യം ദൃശ്യമാകുക. ഐഫോണുകളിൽ ഉപയോഗിക്കുന്ന ഒ എൽ ഇ ഡി (OLED) സ്ക്രീൻ സാങ്കേതികവിദ്യ തന്നെയാകും ഇതിലും ഉപയോഗിക്കുക.ഐഫോണിൽ 2022-ൽ അവതരിപ്പിച്ച ഡൈനാമിക് ഐലൻഡ് മാക്ബുക്കുകളിലേക്ക് എത്തുമ്പോൾ അത് ക്യാമറ ലെൻസിനെ ഉൾക്കൊള്ളുന്നതും നോട്ടിഫിക്കേഷനുകൾ, മീഡിയ കൺട്രോളുകൾ എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നതുമായിരിക്കും. ഐപാഡിന് പകരക്കാരനായല്ല മറിച്ച് ഉപയോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനാണ് ടച്ച് സ്ക്രീൻ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ കീബോർഡും ട്രാക്പാഡും നിലവിലെ പോലെ തന്നെ തുടരും. ടച്ച് ഇൻപുട്ടിനും പോയിന്റ് ആൻഡ് ക്ലിക്ക് രീതിക്കും അനുയോജ്യമായ രീതിയിൽ മാറാൻ കഴിയുന്ന പുതുക്കിയ യൂസർ ഇന്റർഫേസ് ആയിരിക്കും ഇതിലുണ്ടാവുക.മാക്ബുക്ക് പ്രോയിലെ ഡിസ്പ്ലേയിൽ ഐഫോണിലും ഐപാഡിലും ഉള്ളതുപോലെ വേഗത്തിലുള്ള സ്ക്രോളിംഗ്, സൂമിംഗ് സൗകര്യങ്ങൾ ലഭ്യമാകും. കഴിഞ്ഞ വർഷം പുറത്തിറക്കിയ മാക് ഒ എസ് സാഹോയിലെ (macOS Tahoe) ലിക്വിഡ് ഗ്ലാസ് റീഡിസൈൻ ഈ ടച്ച് സ്ക്രീൻ മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതായിരുന്നു. വിൻഡോസ് ലാപ്ടോപ്പുകളിൽ ടച്ച് സ്ക്രീൻ സാധാരണമായ സാഹചര്യത്തിലാണ് ആപ്പിളും ഈ തീരുമാനത്തിലേക്ക് എത്തിയത്. 2026 അവസാനത്തോടെ മാത്രമേ ഈ പുത്തൻ മോഡലുകൾ വിപണിയിൽ എത്തുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.SummaryApple is planning to introduce touch-screen capabilities to its 14-inch and 16-inch MacBook Pro models by late 2026. These laptops will feature OLED displays and the iPhone’s signature Dynamic Island for alerts and controls. While the interface will be optimized for touch, Apple aims to maintain the traditional laptop experience alongside this major hardware shift.