അജിത് പവാറിന്റെ മരണം; വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി ഡി ജി സി എ

Wait 5 sec.

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി ഡി ജി സി എ. വിഎസ്ആറിന്റെ 4 വിമാനങ്ങൾ നിലത്തിറക്കാനാണ് ഉത്തരവ്.അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ ഡിജിസിഎ നടത്തിയ സുരക്ഷാ ഓഡിറ്റിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. നിരവധി സുരക്ഷാ ലംഘനങ്ങൾ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തി.Also read: ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന എൻ സി ഇ ആർ ടി പാഠഭാഗത്തിനെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതിനിലവിൽ വി എസ് ആർ വെഞ്ച്വേഴ്സിന് 7 പ്രൈവറ്റ് ജെറ്റുകളാണ് ഉള്ളത്. അതിൽ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കൂടുതൽ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി.English summary : DGCA has taken action against VSR Ventures in the plane crash that killed former Maharashtra Deputy Chief Minister Ajit Pawar. The order has been issued to ground 4 of VSR’s aircraft.The post അജിത് പവാറിന്റെ മരണം; വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി ഡി ജി സി എ appeared first on Kairali News | Kairali News Live.