സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്ക്’ (SPARK) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ ചോർന്നുവെന്ന വിവാദങ്ങളിൽ സർക്കാരിന് അനുകൂലമായ തെളിവുകൾ പുറത്തുവിട്ട രമേശ് ചെന്നിത്തലയെ പരിഹസിച്ച് അഡ്വ. കെ.എസ് അരുൺകുമാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടിയായി ചെന്നിത്തല തന്നെ രംഗത്തെത്തിയതിനെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘ഗവൺമെന്റിന്റെ വെൽവിഷർ’ എന്ന് വിശേഷിപ്പിച്ചു.DA കുടിശ്ശിക വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് ലഭിച്ച സന്ദേശമാണ് വിവാദങ്ങൾക്ക് ആധാരം. ഈ സന്ദേശം അയക്കുന്നതിനായി ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് ചോർത്തി നൽകിയെന്നായിരുന്നു പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിലർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ, ഇന്ന് പത്രസമ്മേളനത്തിലൂടെ രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖ ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണെന്ന് അരുൺകുമാർ ചൂണ്ടിക്കാട്ടുന്നു. ഹർജിക്കാർ പോലും കോടതിയിൽ ഹാജരാക്കാൻ മടിച്ച ഈ കത്ത് പുറത്തുവന്നതോടെ ഇനി റിട്ട് ഹർജിയുടെ ആവശ്യം പോലുമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു.ALSO READ: മോഹൻലാലിന്റെ പേജിലൂടെ മാത്രം ഇതുവരെ കണ്ടത് 1.5 മില്യൺ ആളുകൾ; സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിച്ച് ‘രണ്ട് ലെഗസികൾ’ഈ കത്തിലൂടെ താഴെ പറയുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു:സ്പാർക്കിലെ വിവരങ്ങൾ ആര്, എന്തിന് വേണ്ടി ചോദിച്ചു?വിവരങ്ങൾ അയച്ച മെയിൽ ഐഡിയുടെ കസ്റ്റോഡിയൻ ആരാണ്?ശേഖരിച്ച വിവരങ്ങൾ കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്?സ്പാർക്കിലെ വിവരങ്ങൾ ഒരു സ്വകാര്യ ഏജൻസിക്കും കൈമാറിയിട്ടില്ലെന്ന് ഈ കത്തിലൂടെ വ്യക്തമായതായും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഹൈക്കോടതിയിലും ജീവനക്കാരുടെ ഇടയിലും നിലനിന്നിരുന്ന എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയ രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം അഭിവാദ്യങ്ങളും അർപ്പിച്ചു.പോസ്റ്റിന്റെ പൂർണരൂപംമിസ്റ്റർ ചെന്നിത്തല നിങ്ങൾ ഈ ഗവൺമെൻ്റിൻ്റെവെൽവിഷറാണ് ……….തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗവൺമെന്റിനെ പ്രതിസന്ധിയിലാക്കാൻ പലരും ശ്രമിച്ചപ്പോഴൊക്കെ ആ സമയത്ത് രക്ഷകനായി അവതരിക്കുന്ന ഒരാളായി രമേശ് ചെന്നിത്തല മാറിയിരിക്കുന്നു. DA കുടിശ്ശിക വിതരണവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും മുഖ്യമന്ത്രിയുടെ പേരിൽമെസേജ് അയച്ചതുമായി ബന്ധപ്പെട് കഴിഞ്ഞ 3 ദിവസങ്ങളായി ചിലർ വിവാദങ്ങൾ ഉയർത്തുകയായിരുന്നല്ലോ. ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും കോടതി ചോദിച്ച ചോദ്യങ്ങൾ “സർക്കാരിന് തിരിച്ചടി ” എന്ന രീതിയിൽ പ്രചരിപ്പിക്കാനും വേണ്ടിയാണ് വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്.മുഖ്യമന്ത്രിയുടെ പേരിൽ വന്ന ഈ മേസേജിനെ എതിർക്കുന്നവരുടെ പ്രധാന ആരോപണം “spark ” മായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ ഗവൺമെന്റ് ചോർത്തി ഏതോ സ്വകാര്യ ഏജൻസികളെ ഏല്പിച്ചു എന്ന രൂപത്തിൽ ആയിരുന്നു.എന്നാൽ ഹർജിക്കാർ ഉന്നയിച്ച എല്ലാ വാദങ്ങൾക്കും മറുപടി പറയുന്ന ഒരു രേഖയാണ് ബഹുമാനപ്പെട്ട രമേശ് ചെന്നിത്തല ഇന്ന് പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. ഹർജിക്കാരൻ പോലും ഈ കത്ത് പുറത്തുവിടാൻ തയ്യാറായിട്ടില്ലായിരുന്നു. കാരണം ഈ കത്ത് ഹാജരാക്കിയാൽ പിന്നെ ഒരു റിട്ട് ഹർജിയുടെ ആവശ്യമില്ല. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഈ കത്തിൽ ഉണ്ട്.? ആരാണ് സ്പാർക്കിലെ വിവരങ്ങൾ ചോദിച്ചത്? എന്താവശ്യത്തിനുവേണ്ടിയാണ് വിവരങ്ങൾ ചോദിച്ചത്? അത്തരത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്താണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നത്? ഏത് മെയിൽ ഐഡിയിലേക്ക് ആണ് ജീവനക്കാരുടെ വിവരങ്ങൾ അയച്ചത്? ആ മെയിൽ ഐഡിയുടെ കസ്റ്റോഡിയൻ ആരാണ്?അത്തരം വിവരശേഖരണത്തിന്റെ ലക്ഷ്യം എന്തായിരുന്നു? ആരാണ് ഇത്തരത്തിൽ ഉള്ള ഇൻഫർമേഷൻ സർക്കാർ ജീവനക്കാർക്ക് നൽകുന്നത്? അതിൻറെ ലക്ഷ്യമെന്ത് ?എന്ന് ഉൾപ്പെടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടിയാണ് പ്രതിപക്ഷ നേതാവ് ഒറ്റ കത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്പാർക്കിലെ വിവരങ്ങൾ ഒരു സ്വകാര്യ ഏജൻസിക്കും കൈമാറിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന കത്ത് പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ട ശ്രീ രമേശ് ചെന്നിത്തലക്ക് അഭിവാദ്യങ്ങൾ…….അതായത് ഹൈക്കോടതിയിൽ നിലനിൽക്കുന്ന റിട്ട് ഹർജിയിലും ചില ജീവനക്കാരുടെ മനസ്സിലുമുള്ള എല്ലാ സംശയങ്ങൾക്കും ശ്രീ രമേശ് ചെന്നിത്തല മറുപടി നൽകിയിരിക്കുന്നു.അഡ്വ. കെ.എസ് അരുൺകുമാർThe post ചെന്നിത്തല ‘ഗവൺമെന്റിന്റെ വെൽവിഷർ’; സർക്കാരിന് അനുകൂലമായ തെളിവുകൾ പുറത്തുവിട്ട നേതാവിനെ പരിഹസിച്ച് അഡ്വ. കെ.എസ് അരുൺകുമാർ appeared first on Kairali News | Kairali News Live.