മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘ഫെഡ് ബഹ്‌റൈൻ’, 34 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ സെക്രട്ടറി പദ്മകുമാറിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് പദ്മകുമാറിന് ഫെഡിന്റെ സ്നേഹോപഹാരം കൈമാറി. എറണാകുളം പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സേവനങ്ങളെ ചടങ്ങിൽ സ്മരിച്ചു.വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെമ്പർഷിപ്പ് സെക്രട്ടറി ജയേഷ്, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റോഫർ, സുജിത് കുമാർ തുടങ്ങിയവർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്ക് പദ്മകുമാർ മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.The post 34 വർഷത്തെ പ്രവാസം; പദ്മകുമാറിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി ഫെഡ് ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.