ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവി ഇന്ത്യയുടെ സെമി പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് . തോൽവിയെ പറ്റി പലകോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടയിൽ വ്യത്യസ്തമായ അഭിപ്രായം കൊണ്ട് ശ്രദ്ധേയനാവുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ഈ തോൽവി വന്നത് നല്ലതാണെന്നും ഇത് ടീമിന് ആവശ്യമായ ഒരു ‘വേക്ക്-അപ്പ് കോൾ’ ആകുമെന്നുമാണ് ശാസ്ത്രിയുടെ അഭിപ്രായം.“ ഈ അനുഭവത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കും,” എന്ന് ഐസിസി ശാസ്ത്രി വ്യക്തമാക്കി.Also Read: പാകിസ്ഥാൻ ജയിച്ചാൽ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ! ഇതെന്ത് മറിമായം ?സിംബാബ്‌വെക്കെതിരെ അക്സറിനെ തിരിച്ചുകൊണ്ടുവരണമെന്ന് ശാസ്ത്രി നിർദേശിച്ചു. ആവശ്യമെങ്കിൽ അക്സറും വാഷിംഗ്ടണും ഒരുമിച്ച് കളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ക്ഷിണാഫ്രിക്കയ്ക്കെതിരെ അക്സർ പട്ടേലിനെ ഒഴിവാക്കി വാഷിംഗ്‌ടൺ സുന്ദറിനെ ഇറക്കിയത് വിവാദമായിരുന്നു. ഹർദിക് പാണ്ട്യ , ശിവം ദുബെ എന്നിവരോടൊപ്പം അക്സർ കളിച്ചാൽ ടീമിന്റെ ബാറ്റിംഗ് കരുത്തും വർധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.The post “ഈ തോൽവി നല്ലതിന് !” — ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടതിനെ പറ്റി രവി ശാസ്ത്രി appeared first on Kairali News | Kairali News Live.