ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തെ വിവിധ സോണുകളിലായി ഗ്രൂപ്പ് ഡി (ലെവൽ-1) തസ്തികകളിൽ 22,195 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.ട്രാക്ക് മെയിന്റനർ ഗ്രേഡ് IV, പോയിന്റ്സ്മാൻ-ബി, അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ), അസിസ്റ്റന്റ് (ബ്രിഡ്ജ്), അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികോം) തുടങ്ങിയ വിവിധ ലെവൽ-1 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിന് പുറമെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 2026 ജനുവരി 1-ലെ കണക്കനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് 18 മുതൽ 33 വയസ് വരെ ആയിരിക്കണം പ്രായം. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.ALSO READ: കെൽട്രോൺ മീഡിയ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മാർച്ചിൽനാല് ഘട്ടങ്ങളിലായിട്ടായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), കായികക്ഷമതാ പരീക്ഷ (PET)രേഖാമൂലമുള്ള പരിശോധന (Document Verification), വൈദ്യപരിശോധന (Medical Examination)ജനറൽ/ഒബിസി വിഭാഗക്കാർക്ക് 500 രൂപ ആണ് അപേക്ഷാഫീസ്. SC/ST/EBC/സ്ത്രീകൾ/ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക്: 250 രൂപ (പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് നിശ്ചിത തുക അപേക്ഷാ ഫീസിൽ നിന്നും തിരികെ ലഭിക്കുന്നതാണ്). അപേക്ഷാ നടപടികൾ 2025 ജനുവരി 31 മുതൽ ആരംഭിച്ചു.The post പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.