‘കൈതി 2’ ടീസർ പുറത്തിറങ്ങുക ഈ ദിവസം; ലോകേഷ് – കാർത്തി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

Wait 5 sec.

കാർത്തി, ലോകേഷ് കനകരാജ് മാജിക്ക് കോംബോ വീണ്ടും ഒന്നിക്കുന്ന ‘കൈതി 2’വിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ‘കൈതി 2’വിന്റെ ടൈറ്റിൽ ടീസർ കാർത്തിയും ലോകേഷ് കനകരാജും ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.തമിഴ് സിനിമയിലെ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന സിനിമാറ്റിക് യൂണിവേഴ്സായ ‘എൽസിയു’വിന്റെ അണിയറ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോ‌ർട്ടുകൾ പറയുന്നത്. അടുത്തിടെ ഓൺലൈനിൽ ചോർന്ന ‘കൈതി 2’ ടൈറ്റിൽ ടീസറിന്റെ സെൻസർ സർട്ടിഫിക്കറ്റ് പകർപ്പ് ആധികാരികമാണെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും കാർത്തിയും ലോകേഷ് കനഗരാജും ‘കൈതി’യുടെ പണിപ്പുരയിലേക്ക് കടക്കുകയാണെന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘കൈതി’യുടെ തുടർഭാഗം 2026 മാർച്ചിൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് വിവരം.ALSO READ: ‘ഒരു നടി ഐ ലവ് യു എന്ന് പറഞ്ഞു, ‘താങ്ക് യു’ വിനു പകരം കേട്ട പാതി ഞാൻ കൊടുത്ത മറുപടി ഐ ലവ് യു ടൂ എന്ന്’; അവാർഡ് വേദിയെ പൊട്ടിച്ചിരിപ്പിച്ച് ബേസിൽറിപ്പോർട്ടുകൾ പ്രകാരം, സംവിധായകൻ ലോകേഷ് കനകരാജിന്റെ ജന്മദിനമായ 2026 മാർച്ച് 14 ന് കാർത്തിയും സംഘവും കൈതി 2വിന്റെ ടൈറ്റിൽ ടീസർ ഔദ്യോഗികമായി പുറത്തിറക്കാൻ പദ്ധതിയിടുന്നതായാണ് പറയുന്നത്. ടൈറ്റിൽ ടീസറിനൊപ്പം, അന്നേ ​ദിവസം ചിത്രത്തിന്റെ ആദ്യ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടേക്കും. കൈതി, വിക്രം, ലിയോ, വരാനിരിക്കുന്ന പ്രോജക്റ്റ് ബെൻസ് എന്നിവയ്ക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (LCU) അഞ്ചാം സിനിമയാണ് കൈതി 2.ചിത്രത്തിന്റെ തിരക്കഥ ലോകേഷ് കനകരാജ് ഇതിനകം പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. അല്ലു അർജുൻ നായകനാകുന്ന തന്റെ ആദ്യ തെലു​ഗു ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ലോകേഷ് കനകരാജ് കാർത്തി സിനിമ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൈതിയുടെ തുടർഭാഗം ലോകേഷ് ഉപേക്ഷിച്ചതായി നേരത്തെ വാർത്തകൾ പരന്നിരുന്നു. എന്നാൽ പിന്നീട് സംവിധായകൻ കനകരാജ് തന്നെ ഇത്തംര വാർത്തകളെ തള്ളി രം​ഗത്തെത്തി.The post ‘കൈതി 2’ ടീസർ പുറത്തിറങ്ങുക ഈ ദിവസം; ലോകേഷ് – കാർത്തി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് appeared first on Kairali News | Kairali News Live.