വി കെ പ്രശാന്ത് എംഎൽഎയ്ക്ക് മികച്ച നിയമസഭാ അംഗത്തിനുള്ള പുരസ്കാരം

Wait 5 sec.

മികച്ച നിയമസഭാ അംഗത്തിനുള്ള ഡോ. എ പി ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്കാരത്തിന് വി കെ പ്രശാന്ത് എം എൽ എ അർഹനായി.വട്ടിയൂർക്കാവ് എം എൽ എയാണ് വി കെ പ്രശാന്ത്. മന്ത്രി അഡ്വ. ജി ആർ അനിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക.ഈ മാസം (ഫെബ്രുവരി) 27ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കാണ് പുരസ്കാര വിതരണം നടക്കുക. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഐ ബി സതീഷ് എം എൽ എ അദ്ധ്യക്ഷത വഹിക്കുമെന്നും സ്റ്റഡി സെൻ്റ‌ർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.ALSO READ: ‘എതിർപ്പ് തുടരട്ടെ, ഇച്ഛാശക്തിയോടെ മുഖ്യമന്ത്രിയും ഇടതുപക്ഷ സർക്കാരും വയനാടിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക പാതാ പദ്ധതിയുമായി മുന്നോട്ട്’; കെ റഫീഖ്അടുത്തിടെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എം എൽ എ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ചീഞ്ഞുനാറുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തലസ്ഥാന നഗരം ബിജെപി ഭരണത്തിൽ മാലിന്യം കൊണ്ട് ചീഞ്ഞുനാറുന്ന അവസ്ഥയാണെന്നും മുൻ ഇടത് ഭരണസമിതികൾ കൈവരിച്ച എല്ലാ നേട്ടങ്ങളും നിലവിലെ സമിതി അട്ടിമറിച്ചതായും വികെ പ്രശാന്ത് എം എൽ എ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഹരിതകർമ്മ സേന വഴിയടക്കം നടപ്പിലാക്കി ലോകശ്രദ്ധ നേടിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളെ നിലവിലെ ഭരണസമിതി തകർത്തെന്ന് പറഞ്ഞ അദ്ദേഹം മാലിന്യം വ്യാപകമായി തെരുവോരങ്ങളിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടി. ദീർഘ വീക്ഷണത്തോടെയുള്ള, നഗരത്തെ മാലിന്യമുക്തമാക്കാൻ മുൻപ് നടത്തിയ പ്രവർത്തനങ്ങളെല്ലാം ബോധപൂർവ്വം ഇല്ലാതാക്കുക എന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും എം എൽ എ കുറ്റപ്പെടുത്തി.The post വി കെ പ്രശാന്ത് എംഎൽഎയ്ക്ക് മികച്ച നിയമസഭാ അംഗത്തിനുള്ള പുരസ്കാരം appeared first on Kairali News | Kairali News Live.