തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡിൽ, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 40 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എച്ച് എൽ എൽ ലൈഫ് കെയറിന്റെ യൂനിറ്റുകളിലും സബ്‌സിഡിയറി സ്ഥാപനങ്ങളിലുമായിരിക്കും നിയമനം.എൻജിനീയറിംഗ്: ഒഴിവ്-17. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: കുറഞ്ഞത് 65 ശതമാനം മാർക്കോടെയുള്ള ബി ടെക്/ബി ഇ(കെമിക്കൽ/മെക്കാനിക്കൽ/മെക്കട്രോണിക്സ്/ബയോമെഡിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ/ഇൻഫർമേഷൻ ടെക്‌നോളജി/കന്പ്യൂട്ടർ സയൻസ്).ഫാർമ: ഒഴിവ്- ആറ്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള ബി ഫാം.മാർക്കറ്റിംഗ് : ഒഴിവ്-പത്ത്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം ബി എ (മാർക്കറ്റിംഗ്/ഡിജിറ്റൽ മാർക്കറ്റിംഗ്)/ദ്വിവത്സര പി ജി. ഡി ബി എം(മാർക്കറ്റിംഗ്)/എം ഐ ബി/എം പി ഐ ബി.ഹ്യൂമൻ റിസോഴ്സ്: ഒഴിവ്- രണ്ട്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം ബി എ (എച്ച് ആർ)/എം എസ് ഡബ്ല്യു(പി എം ആൻഡ് ഐ ആർ)/എം എച്ച് ആർ എം.സോഷ്യൽ വർക്ക്: ഒരു ഒഴിവ്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെ മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള എം എസ് ഡബ്ല്യു.ഡേറ്റാ അനലിറ്റിക്‌സ്: ഒഴിവ്-ഒന്ന്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള ബി ഇ/ബി ടെക്/ബി എസ്‌സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്), എം ബി എ (ഡേറ്റാ അനലിറ്റിക്‌സ്).ഹോസ്പിറ്റൽ മാനേജ്മെന്റ്: ഒഴിവ്- മൂന്ന്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും ഹോസ്പിറ്റൽ മാനേജ്‌മെന്റിലുള്ള എം ബി എയും. പ്രായം ഫെബ്രുവരിയിൽ 27 വയസ്സ് കവിയരുത്.തിരഞ്ഞെടുപ്പ്കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം, സൈക്കോമെട്രിക് അനാലിസിസ് എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക.അപേക്ഷhttps://hllmt.cbtexam.in എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് പത്ത്. വിശദ വിവരങ്ങൾക്ക് www. lifecarehll.com സന്ദർശിക്കുക.