മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ നടത്തിയ ‘ഇരുവർ’ എന്ന അഭിമുഖം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഈ അഭിമുഖത്തിന്‍റെ റീലുകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിജീവിതത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും കടന്നുപോയ അഭിമുഖം, കാഴ്ചക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അടുത്ത് അറിയാൻ സഹായകരമായി. മുഖ്യമന്ത്രിയുടെ ഈ അഭിമുഖത്തെക്കുറിച്ച് ദേശീയതലത്തിലെ ഇംഗ്ലീഷ് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നൽകിയത്.ദി ഹിന്ദു പത്രത്തിന്‍റെ വെബ്സൈറ്റ് Pinarayi Vijayan sheds light on little-known aspects of his life in a free-wheeling interview with actor Mohanlal എന്ന തലക്കെട്ടിൽ വന്ന റിപ്പോർട്ട്, മുഖ്യമന്ത്രിയുടെ വ്യക്തിജീവിതത്തിലെ അധികമാരും അറിയാത്ത കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്ന് എടുത്തുപറയുന്നു. മുഖ്യമന്ത്രി ഒരു രജനീകാന്ത് ആരാധകനാണെന്നും ആക്ഷൻ സിനിമകളോടാണ് താൽപ്പര്യമെന്നുമുള്ള കാര്യങ്ങൾ ഹിന്ദുവിന്‍റെ റിപ്പോർട്ട് എടുത്തുപറയുന്നു.ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച Vijayan tells Mohanlal: ‘Arrogant image for being a CPI(M) leader… Laugh off baseless allegations എന്ന വാർത്തയിൽ, തന്റെ കാർക്കശ്യക്കാരൻ എന്ന പ്രതിച്ഛായയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലുകൾ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു. അത്തരം പ്രതിച്ഛായ ബോധപൂർവം ചിലർ ബ്രാൻഡ് ചെയ്തെടുത്തതാണെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങളെ ചിരിച്ചുതള്ളുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായും റിപ്പോർട്ട് ചെയ്യുന്നു.Also read: ‘ഇന്നുവരെയും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്’; തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിദ പ്രിന്‍റ് നൽകിയ രണ്ട് റിപ്പോർട്ടുകളിൽ ഒന്നായ Ex-beedi roller, reader of Mahabharat, fan of action films: Mohanlal chat reveals fun facts about Vijayan എന്ന റിപ്പോർട്ട്, മുഖ്യമന്ത്രിയുടെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും വായനാശീലവും അടുത്തറിയാൻ സഹായിക്കുന്നതാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ മാനുഷിക മുഖം വെളിപ്പെടുത്തുന്ന അഭിമുഖമാണിതെന്ന് Lights, camera, election: Actor Mohanlal interviews Pinarayi; soft-focus trailer shows CM’s human face എന്ന റിപ്പോർട്ടിലൂടെ ദ പ്രിന്‍റ് പറയുന്നുപ്രശസ്തമായ ഔട്ട്ലുക്ക് മാസികയുടെ ഓൺലൈൻ പതിപ്പിലും ‘ഇരുവർ’ അഭിമുഖത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. I love Rajini films, Pinarayi tells Mohanlal: Internet erupts എന്ന തലക്കെട്ടിലൂടെ ഈ അഭിമുഖം സൈബർ ലോകത്ത് ഉണ്ടാക്കിയ വലിയ പ്രതികരണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു. ഗൾഫ് ന്യൂസ് ഈ മുഖാമുഖത്തെ മുഖ്യമന്ത്രിയും സൂപ്പർതാരവും തമ്മിലുള്ള അപൂർവ്വ സംഭാഷണമായിട്ടാണ് അടയാളപ്പെടുത്തിയത്.മുഖ്യമന്ത്രിയുടെ വ്യക്തിത്വം, രാഷ്ട്രീയം, ജീവിതാനുഭവങ്ങൾ എന്നിവ ജനങ്ങളിലേക്ക് ലളിതമായി എത്തിക്കാൻ ഈ അഭിമുഖത്തിന് സാധിച്ചുവെന്നാണ് ദേശീയതലത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.The post പാൻഇന്ത്യൻ ഹിറ്റ്;ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ വാർത്ത നൽകി മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം appeared first on Kairali News | Kairali News Live.