പണമെറിഞ്ഞും പദവി കൊടുത്തും പ്രദർശനാനുമതി നേടി കേരള സ്റ്റോറി 2; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

Wait 5 sec.

വിവാദ സിനിമ കേരള സ്റ്റോറി ടൂവിന്റെ പ്രദർശനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർമ്മാതാക്കൾ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.സിനിമ കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്നലെ 15 ദിവസത്തേയ്ക്ക് റിലീസ് തടഞ്ഞത്. ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു. ഇന്നലെ രാത്രി 7 30 മുതൽ 9 വരെ അസാധാരണ സിറ്റിംഗ് നടത്തി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി വാദം കേട്ട്, ഇന്ന് വൈകിട്ടോടെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ സിനിമ റിലീസിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.Also read: വിജയ്‌യുടെ ജീവിതപങ്കാളി വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്രാജ്യത്തെ 1800 തിയേറ്ററുകളിലും വിദേശത്തും ഇന്നായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ നിർമ്മാതാക്കൾക്ക് മുൻ നിശ്ചയിച്ച ദിവസം തന്നെ സിനിമ റിലീസ് ചെയ്യാനായി. ഇതിനിടെ ജസ്റ്റിസ് സുശ്രൂത് അരവിന്ദ് ധർമ്മീകാരിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു.The post പണമെറിഞ്ഞും പദവി കൊടുത്തും പ്രദർശനാനുമതി നേടി കേരള സ്റ്റോറി 2; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു appeared first on Kairali News | Kairali News Live.