ഇന്ത്യൻ ബാറ്റർ സഞ്ജു സാംസണിന്റെ സിംബാബ്‌വെയ്ക്കെതിരായ പുറത്താകലിനെ വിലയിരുത്തി മുൻ ഇന്ത്യൻ നായകനും പ്രമുഖ കമന്റേറ്ററുമായ സുനിൽ ഗാവസ്‌കർ.സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് തിളങ്ങിയെങ്കിലും പുറത്തായ വിധം ആണ് ഗവാസ്കറിനെ നിരാശനാക്കിയത്. തുടർച്ചയായ ഒരേ തെറ്റുകൾ അവർത്തിക്കുന്നുവെന്നും ഈ ദൗർബല്യം നിർണായക അവസരങ്ങളിൽ സഞ്ജുവിന് വിനയാകുമെന്നുള്ള സൂചനയും അദ്ദേഹം നൽകി.Also Read: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ ജമ്മു കശ്മീർ“അദ്ദേഹം നിരാശനായിരിക്കുമെന്ന് ഉറപ്പാണ്. ഇതേ വിധമാണ് അദ്ദേഹം പലപ്പോഴും പുറത്താകുന്നത്…. ഷോർട്ട് പന്ത് എറിയുക, ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡർ വയ്ക്കുക.,” എന്ന് ഗാവസ്കർ പറഞ്ഞു. ഗാവസ്കറിന്റെ വിലയിരുത്തലിൽ, സിംബാബ്‌വെ ടീം കൃത്യമായ പദ്ധതിയോടെയാണ് സാംസണിനെ പുറത്താക്കിയത്. പ്രത്യേകിച്ച് ഉയരം കൂടിയ പേസർ ബ്ലസിങ് മുസര്ബാനി സൃഷ്ടിച്ച അധിക ബൗൺസാണ് നിർണായകമായതെന്ന് അദ്ദേഹം പറഞ്ഞു. ഷോർട്ട് പന്തുകൾ എറിയുകയും ഡീപ് സ്ക്വയർ ലെഗ് മേഖലയിൽ ഫീൽഡറെ നിർത്തുകയും ചെയ്യുന്നത് സാംസണിനെതിരായ സ്ഥിരം തന്ത്രമാണെന്നും ഗാവസ്കർ വ്യക്തമാക്കി.The post സഞ്ജുവിന്റെ ഈ ദൗർബല്യം എതിരാളികൾ മുതലാക്കുന്നു; താക്കീതുമായി ഗവാസ്കർ appeared first on Kairali News | Kairali News Live.