കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക്: ഇ.കെ ബിജുജൻ പ്രസിഡന്റ്; ഇ.എ രാജപ്പൻ വൈസ് പ്രസിഡന്റ്

Wait 5 sec.

കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഇ.കെ. ബിജുജനെയും വൈസ് പ്രസിഡന്റായി ഇ.എ. രാജപ്പനെയും തെരഞ്ഞെടുത്തു. ബാങ്ക് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾ വരണാധികാരിയായ കൽപ്പറ്റ യൂണിറ്റ് ഇൻസ്പെക്ടർ എം. ജഷീറാണ് നിയന്ത്രിച്ചത്. ഈ മാസം 22-ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുസഹകരണ മുന്നണി സ്ഥാനാർത്ഥികൾ വൻ വിജയം നേടിയിരുന്നു. പുതിയ ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ താഴെ പറയുന്നവരാണ്:വി.എം. റഷീദ്കെ. അബൂബക്കർസി.കെ. നൗഷാദ്എം.ടി. ഫിലിപ്പ്പി.എ. സബീർടി.പി. സൈനുദീൻപി.സി. രാമൻകുട്ടിഎം. ബിനീഷ്മോളി വർഗീസ്കെ. ശാന്തകുമാരിഅനിഷഇടതുമുന്നണിയുടെ ഈ വിജയം ബാങ്കിന്റെ വരാനിരിക്കുന്ന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക.The post കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക്: ഇ.കെ ബിജുജൻ പ്രസിഡന്റ്; ഇ.എ രാജപ്പൻ വൈസ് പ്രസിഡന്റ് appeared first on Kairali News | Kairali News Live.