കർക്കി 2898 എഡി റിലീസായി രണ്ട് വർഷത്തിന് ശേഷം അടുത്ത ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോൾ ഇന്ത്യൻ സിനിമ ഇതിഹാസങ്ങളായ കമൽ ഹാസനും, അമിതാഭ് ബച്ചനും 42 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൽക്കിയുടെ ഒന്നാം ഭാഗത്തിൽ ഇരുവരും സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഒരുമിച്ച് അഭിനയിക്കുന്ന സീനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് തന്നെ താരങ്ങൾ ഒരുമിച്ചുള്ള സീനുകളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമിതാഭ് ബച്ചനാണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. തന്നെ കാണാൻ എല്ലാ ഞായറാഴ്ച്ചയും വസതിയ്ക്ക് മുന്നിൽ എത്തുന്ന ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടാണ് താരം പോസ്റ്റ് പുറത്ത് വിട്ടത്. ഇത്തവണ തന്നെ കാത്തിരിക്കുന്ന ആരാധകർ ക്ഷമിക്കണമെന്നും, ആദ്യം ജോലി പിന്നെ വിശ്രമം അതാണ് തന്റെ രീതിയെന്നും താൻ ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിങിൽ ആണെന്നും താരം കുറിക്കുന്നു. ഒപ്പം കമൽ ഹാസനൊപ്പമുള്ള ചിത്രങ്ങളും ബിഗ് ബി പുറത്ത് വിട്ടിരുന്നു. എന്നാൽ ചിത്രത്തിലെ പ്രധാന താരമായ പ്രഭാസ് സെറ്റിൽ എത്തിയിട്ടില്ല. പ്രഭാസിന്റെ ഷൂട്ടിങ് ഡേറ്റ് പിന്നീടാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.Also read : ഇനി മോണലോവയുടെ മാത്രം…! റാപ്പ് ഗായകൻ വേടൻ വിവാഹിതനായികൽക്കിയിലെ പ്രധാന ഫീമെയിൽ റോൽ കൈകാര്യം ചെയ്തിരുന്ന ദീപിക പദുക്കോൺ രണ്ടാം ഭാഗത്തിൽ ഇല്ല എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിർമാതാക്കളുമായി പ്രതിഫലത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് താരം നേരത്തെ തന്നെ രണ്ടാം ഭഗത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ദീപിക അഭിനയിച്ച സുമതി എന്ന റോൾ ചെയ്യാൻ സായ് പല്ലവി എത്തുെമെന്നും അഭ്യൂഹങ്ങളുണ്ട്.The post 42 വർഷത്തിന് ശേഷം കമൽ ഹാസനും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; കൽക്കി 2 ഷൂട്ടിങിന് ആരംഭിക്കുമ്പോൾ എടുത്ത് പറയാൻ പ്രത്യേകതകൾ ഏറെയുണ്ട് appeared first on Kairali News | Kairali News Live.