ചിക്കൻപോക്സ് പടരുന്നു: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചു

Wait 5 sec.

വിദ്യാർഥികൾക്കിടയിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾക്കിടയിൽ രോഗബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.Also read: ലൈഫ് വീടുകളുടെ മുന്നിൽ ലോഗോ വെയ്ക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു; ആത്മാഭിമാനം പണയപ്പെടുത്തി കേന്ദ്ര സഹായം വേണ്ടെന്ന് കേരളം മറുപടി നൽകിയെന്ന് മുഖ്യമന്ത്രിഈ മാസം 25 മുതൽ മാർച്ച് 3 വരെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ റെഗുലർ ക്ലാസുകളോ മറ്റ് അക്കാദമിക് പ്രവർത്തനങ്ങളോ ഉണ്ടായിരിക്കില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അവധി മൂലം നഷ്ടപ്പെടുന്ന ക്ലാസുകൾ പിന്നീട് പുനഃക്രമീകരിച്ച് നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.Thiruvananthapuram University College will be closed for a week due to a chickenpox outbreak among students. The authorities took this precaution after infections were reported across multiple departments, aiming to prevent further spread and ensure student safety.The post ചിക്കൻപോക്സ് പടരുന്നു: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചു appeared first on Kairali News | Kairali News Live.