കോഴിക്കോട് | നൂറ് ശതമാനം ജോലി ഉറപ്പോട് കൂടിയ കോഴ്‌സുകളുമായി നെക്‌സസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ്, എച്ച് ആര്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് പുറമെ യുജി കോഴ്‌സുകളായ ബിബിഎ, എംബിഎ എന്നീ കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്.പ്രമുഖ ടി വി ചാനലുകളിലൂടെ പ്രശസ്തനായ ടോപ് സിങര്‍ മാസ്റ്റര്‍ റിതുരാജ്, ഡോ.അഭിറാം അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ നിന്നും ട്രെയിനിങ്ങോട് കൂടി കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിചടങ്ങില്‍ വൈശാഖ്(ഓപറേഷന്‍ മാനേജര്‍ , ഇന്‍ഡ്യാന ഹോസ്പിറ്റല്‍, തലശ്ശേരി), അഭിജിത്ത്(അക്കാദമിക് കോ ഓഡിനേറ്റര്‍, ഇന്‍ഡ്യാന ഹോസ്പിറ്റല്‍, തലശ്ശേരി), സുബിന്‍(മാനേജിങ് ഡയറക്ടര്‍, നെക്‌സസ് എഡ്യു), ദീപേഷ്(ഡയറക്ടര്‍) തുടങ്ങിയവര്‍ പങ്കെടുത്തു