സെമി ഉറപ്പിച്ച് ഇം​ഗ്ലണ്ട്; പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റ് ജയം

Wait 5 sec.

റ്റി 20 ലോകകപ്പിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് സെമി ഫൈനൽ ഉറപ്പിച്ച് ഇം​ഗ്ലണ്ട്. 8 വിക്കിറ്റ് നഷ്ടത്തിൽ 166 റൺസാണ് ഇം​ഗ്ലണ്ട് സ്വന്തമാക്കിയത്. ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇം​ഗ്ലണ്ടിന്റെ ജയത്തിന് ആക്കം കൂട്ടിയത്. 51 പന്തിൽ 100 റൺസാണ് ബ്രൂക്ക് നേടിയത്. 51 പന്തിൽ 10 ഫോറും 4 സിക്സുമാണ് ബ്രൂക്കിന്റെ ഇന്നിങ്സ്. ഇതോടെ റ്റി 20 ലോകകപ്പിൽ സെമിഫൈനലിൽ എത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇം​ഗ്ലണ്ട്. വില്ല് ജാക്ക് 23 പന്തിൽ 28 റൺസും, സാം കറൻ 15 പന്തിൽ 16 റൺസും നേടി.Also read : പിതാവിന്‍റെ ആരോഗ്യനില വഷളായി; ടി20 ലോകകപ്പ് ക്യാമ്പ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി റിങ്കുസിംഗ്ആദ്യം ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാൻ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി നാല് വിക്കറ്റ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്കടുപ്പിക്കാൻ കഴിഞ്ഞില്ല. ഉസ്മാൻ താരിഖ്, മുഹമ്മദ് നവാസ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാന് വേണ്ടി പൊരുതി 45 പന്തിൽ 63 റൺസ് നേടിയെങ്കിലും ജെയ്മി ഓവർട്ടണിന്റെ പന്തിനുമുന്നിൽ മുട്ടുമടക്കേണ്ടി വന്നു. പാകിസ്ഥാന് വേണ്ടി ബാബർ അസം 24 പന്തിൽ 25 റൺസ്,ഷദബ് ഖാൻ 11 പന്തിൽ 23 റൺസും, ഫ​ഖർ സമാൻ 16 പന്തിൽ 25 റൺസും നേടി.The post സെമി ഉറപ്പിച്ച് ഇം​ഗ്ലണ്ട്; പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റ് ജയം appeared first on Kairali News | Kairali News Live.