തെഹ്‌റാനിൽ സ്‌ഫോടനം; ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം

Wait 5 sec.

തെഹ്‌റാന്‍ | പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയര്‍ത്തി ഇസ്‌റാഈല്‍ ഇറാന്‍ നേരെ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇറാനുനേരെ ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് വ്യക്തമാക്കി.ഇറാന്‍ പ്രസിഡന്‍ഷ്യല്‍ മന്ദിര സമുച്ചയവും ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും വിവരം ലഭിച്ചിട്ടുണ്ട്.ആക്രമണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്‌റാഈല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്‌റാഈല്‍ അടച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊതുജനം വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഇസ്‌റാഈല്‍ ഗതാഗത വകുപ്പ് നിർദേശം നൽകി.