പാൻഇന്ത്യൻ സൂപ്പർ ഹിറ്റ് അഭിമുഖം ‘ഇരുവർ’ ഇന്ന് രാത്രി 7 : 30 ന് കൈരളി ടി വി യിൽ സംപേക്ഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ നടത്തിയ ‘ഇരുവർ’ എന്ന അഭിമുഖം ലോകമെമ്പാടും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേരുടെ അഭിമുഖം ഇതിനോടകം ലക്ഷ കണക്കിന് ആളുകളാണ് കണ്ടത്.Also read: ‘കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസിഡറാകാം, പണം വേണ്ട; ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് പറഞ്ഞത്’സോഷ്യൽ മീഡിയയിലും ഈ അഭിമുഖത്തിന്‍റെ റീലുകളും ചിത്രങ്ങളും ഹിറ്റാണ്. മുഖ്യമന്ത്രിയുടെ വ്യക്തിജീവിതത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും കടന്നുപോയ അഭിമുഖം, കാഴ്ചക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അടുത്ത് അറിയാൻ സഹായകരമായി. മുഖ്യമന്ത്രിയുടെ വ്യക്തിത്വം, രാഷ്ട്രീയം, ജീവിതാനുഭവങ്ങൾ എന്നിവ ജനങ്ങളിലേക്ക് ലളിതമായി എത്തിക്കാൻ ഈ അഭിമുഖത്തിന് സാധിച്ചിട്ടുണ്ട്.ഫെബ്രുവരി 26-നാണു അഭിമുഖത്തിന്റെ പൂർണ രൂപം റിലീസ് ചെയ്തത്. അന്ന് തന്നെ ഹിറ്റായിരുന്നു. ആ അഭിമുഖം ഒന്നുകൂടി ജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് കൈരളി ടി വി.The post പാൻഇന്ത്യൻ സൂപ്പർ ഹിറ്റ് അഭിമുഖം ‘ഇരുവർ’ ഇന്ന് രാത്രി 7 : 30 ന് കൈരളി ടി വി യിൽ appeared first on Kairali News | Kairali News Live.