കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് എ എ റഹീം എം പി. മദ്യനയക്കേസ് ബി ജെ പി യ്ക്ക് അധികാരത്തിൽ വരാനുള്ള വഴിയായിരുന്നു. ദില്ലി കോൺഗ്രസ് അധ്യക്ഷന്‍റെ പരാതിയിലായിരുന്നു കേസെടുത്തത്. ബിജെപിയുടെ കയ്യിലെ കളിപ്പാവയായി കോൺഗ്രസ് മാറി. കോടതി വിധി ബിജെപിയ്ക്ക് എതിരെ മാത്രമല്ല കോൺഗ്രസിന് നേരെയും വിരൽ ചൂണ്ടുകയാണെന്നും എ എ റഹീം കൊച്ചിയില്‍ പ്രതികരിച്ചു.Also read: ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം; ആർ എസ് പി മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചുഅതേസമയം, കോൺഗ്രസ് നേതാക്കൾ സീറ്റിന് കോഴവാങ്ങിയെന്ന ഹരിയാന മഹിളാ കോൺഗ്രസ് സെക്രട്ടറിയുടെ ഭർത്താവിന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എ എ റഹീം എം പി പറഞ്ഞു. കള്ളപ്പണ ഇടപാടിന്‍റെ വിവരങ്ങൾ പുറത്തു വന്നിട്ടും ഇ ഡി അന്വേഷിക്കാത്തതെന്തുകൊണ്ടെന്നും എ എ റഹീം ചോദിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് കച്ചവടം നടത്തി പണം സമ്പാദിക്കുമ്പോള്‍ ഇത്തരം കച്ചവടത്തെ തടയാൻ കഴിയാത്ത അശക്തരായി കോൺഗ്രസ് നേതൃത്വം മാറിയെന്നും എ എ റഹീം കൊച്ചിയില്‍ പറഞ്ഞു.The post ‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി appeared first on Kairali News | Kairali News Live.