അതിരുവിടുന്ന അവഹേളനം...

Wait 5 sec.

ഒരാളെ തുടർച്ചയായ് കളിയാക്കുക, പരിഹസിക്കുക,  ഇരട്ടപ്പേരിട്ട് അങ്ങേയറ്റം അവഹേളിക്കുക....ഒരിക്കൽ ഒന്ന് വീണു പോയെങ്കിൽ പിന്നെ അവിടെ നിന്നെഴുന്നേൽക്കാൻ സാധിക്കാത്ത വിധം മൂർദ്ധാവിൽ തുപ്പി ചവിട്ടി താഴ്ത്തുക... അതും താണ്ടി കയറിവരുന്നവർ വിരളവുമായിരിക്കും... കാൽ കാശിന്റെ ചിലവില്ലാതെ ആരെയും ഭയപ്പെടാതെ ഉള്ളിലെ ഫ്രസ്ട്രേഷൻ പറഞ്ഞും തെറിച്ചും തീർക്കുമ്പോൾ കിട്ടുന്ന ഒരു കിക്ക്.... സോഷ്യൽ മീഡിയയിൽ ഒന്നൊന്നര വർഷമായ് 'ലോകേഷ് കനകരാജ്' മുകളിൽ പറഞ്ഞവയുടെയെല്ലാം victim  ആയിരിക്കും.തമിഴിലെ യുവനിരയിലെ ഗംഭീര സംവിധായകനാണ് ലോകേഷ് കനകരാജ്... ആദ്യപടം മാനഗരം പുള്ളിയിലെ എഴുത്തുകാരനെയും മേക്കറെയും ഒരുപോലെ അടയാളപ്പെടുത്തിയ അതിഗംഭീര സിനിമയാണ്... തുടർന്ന് കൈതി... ആദ്യപടത്തെ അപേക്ഷിച്ച് വലിയ സ്കെയിലിൽ ഒരുക്കിയ ഈ സിനിമ ലോകേഷിന്റെ എന്നല്ല കാർത്തിയുടെ തന്നെ ഏറ്റവും മികച്ച സിനിമയിൽ മുൻപന്തിയിൽ നിർത്താൻ സാധിക്കുന്ന ഒന്നാണ്...ശേഷം വന്ന മാസ്റ്റർ, ഒരു പൂർണ്ണ ലോകേഷ് സിനിമ അല്ല എങ്കിൽ പോലും ഒരുപാട് നല്ല ഫാക്ടറുകളുള്ള വിജയ സിനിമ തന്നെയാണ്...ശേഷം വന്ന വിക്രം, കളക്ഷൻ കൊണ്ടും മേക്കിങ് കൊണ്ടും ലോഗേഷിന്റേയും കമൽഹാസന്റേയും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി... വൻ തിയേറ്റർ എക്സ്പീരിയൻസ് നൽകിയ ഒരു പീക്ക് പടം എന്ന് പ്രേക്ഷകർ വിക്രമിനെ വിശേഷിപ്പിച്ചു.ആ സിനിമയുമായി താരതമപ്പെടുത്തുമ്പോൾ എഴുത്തു വൈസ് താഴോട്ട് പോയെങ്കിലും ശേഷം വന്ന വിജയ് ചിത്രം ലിയോ മേക്കിങ്ങിൽ ലോഗേഷ് ലെഗസി കാത്ത സിനിമ തന്നെയാണ്..മുൻപ് ജിത്തു ജോസഫ് ദൃശ്യം ചെയ്തപ്പോൾ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത് കേട്ടിരുന്നു , ആളുടെ അടുത്ത സിനിമ ഒരു പരാജയമാകാനുള്ള സാധ്യത ഉണ്ടെന്ന്, കാരണം പ്രേക്ഷകരെ സംബന്ധിച്ച് ഇൻഡസ്ട്രി ഒന്നാകെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയ്ക്ക് ശേഷം ആ സംവിധായകൻ വീണ്ടും ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാകുന്ന എക്സ്പെക്ടഷൻ അത്ര വലുതായിരിക്കും... അത് മീറ്റ് ചെയ്ത സംവിധായകരും വളരെ കുറവായിരിക്കും...ഇങ്ങനെയൊന്നിരിക്കെ, ലോകേഷ് സൈൻ ചെയ്ത അടുത്ത പ്രോജക്ട് രജനികാന്ത്, അമീർഖാൻ ഒക്കെ ഭാഗമാകുന്ന കൂലി...തന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ ഭാഗമല്ലാത്ത, തീർത്തും പുതിയൊരു സിനിമ...അത് എടുത്തുകൊണ്ടും മേക്കിംഗ് കൊണ്ടും തൻറെ കരിയറിലെ പാളിയ ഒരു കാഴ്ചയും ആകുന്നു... അപ്പോഴും കൂലി ഒരു അസഹനീയ സൃഷ്ടി ആണെന്ന അഭിപ്രായമൊന്നും എനിക്കില്ല...ഇന്ത്യൻ 2 , തഗ് ലൈഫ്, ഗെയിം ചെയ്ഞ്ചർ... പോലെ വമ്പൻ മെക്കേഴ്സിൻ്റെ തറ ലെവൽ പടങ്ങൾക്കിടയിൽ പെടുത്തേണ്ട ഒരു പടവും അല്ല കൂലി....ഇനി കാര്യത്തിലേക്ക് വരുമ്പോൾ, കരിയറിൽ ഒരൊറ്റ സിനിമ ചെറുതായൊന്ന് പാളിയപ്പോൾ... എഴുതിയും പറഞ്ഞും തെറിച്ചും കുറച്ചധികം നല്ല സിനിമകൾ സമ്മാനിച്ച ആ മേക്കറിനെ കയറാൻ സാധിക്കാത്ത വിധം കയത്തിലേക്ക് തള്ളിവിടുന്നുണ്ട് സോഷ്യൽ മീഡിയ.ലോഗേഷ് കൊണരാജ്... ഇങ്ങനെ ഒരു വിളിപ്പേരും സകലയിടത്തും പുള്ളിയെ അവഹേളിക്കുന്നതും വഴി ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്യാൻ സാധിക്കുമായിരുന്ന ഒരു ചെറുപ്പക്കാരന്റെ ആത്മധൈര്യം അമ്പേ തല്ലിക്കെടുത്തുന്നതിന് സമമായിരിക്കും...ഇതെല്ലാം താണ്ടി കയറിവരുന്നവർ വിരളമായിരിക്കും... ലോകേഷ് നല്ല സിനിമകൾ നൽകി ഇൻഡസ്ട്രിയിൽ നിലനിൽക്കട്ടെ.@YaduEZr