ചരിത്രനേട്ടത്തിലേക്ക് ജമ്മു കശ്മീർ; രഞ്ജിയിൽ ആദ്യ ഫൈനലിൽത്തന്നെ സ്വപ്ന കിരീടത്തിന് അരികെ

Wait 5 sec.

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടത്തിലേക്ക് ജമ്മു കശ്മീരിന്‍റെ പ്രയാണം. ആദ്യമായി കളിച്ച ഫൈനലിൽതന്നെ കിരീടം സ്വന്തമാക്കുകയെന്ന അനുപമമായ നേട്ടമാണ് ജമ്മു കശ്മീരിനെ തേടിയെത്തുന്നത്. കരുത്തരായ കർണാടകത്തിനെതിരെ അവരുടെ മണ്ണിലാണ് കശ്മീർ കിരീടത്തിലേക്ക് കുതിക്കുന്നത്.അഞ്ചാം ദിനം ലഞ്ചിന് കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലിന് 285 റൺസ് എന്ന നിലയിലാണ് കശ്മീർ. നിലവിൽ അവർക്ക് 576 റൺസിന്‍റെ ലീഡാണുള്ളത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പായതോടെ, ആദ്യ ഇന്നിംഗ്സിൽ നേടിയ ലീഡാണ് കശ്മീരിന് സ്വപ്നകിരീടം ഉറപ്പാക്കുന്നത്.Also read:എംബാപ്പെയുടെ പരുക്ക്; റയൽ മാഡ്രിഡ് ക്യാംപിൽ കനത്ത ആശങ്കസ്കോർ:ജമ്മു കശ്മീർ- 584/10 (173.1 ഓവർ) & *285/4 (95 ഓവർ), കർണാടകം- 293/10 (93.3 ഓവർ)ഖമ്രാൻ ഇഖ്ബാൽ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് കശ്മീരിനെ രണ്ടാം ഇന്നിംഗ്സിലും കരുത്തുറ്റ നിലയിൽ എത്തിച്ചത്. സാഹിൽ ലോത്ര 80 റൺസോടെ ഖമ്രാൻ ഇഖ്ബാലിനൊപ്പം ക്രീസിലുണ്ട്. കർണാടകത്തിന് വേണ്ടി ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണ രണ്ടുവിക്കറ്റെടുത്തു.Also read: ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇം​ഗ്ലണ്ട്കലാശപ്പോരിൽ ആദ്യം ബാറ്റുചെയ്ത കശ്മീരിന് വേണ്ടി ശുഭം പുന്ദിർ 121 റൺസ് നേടി ടോപ് സ്കോററായി. ക്യാപ്റ്റൻ പരസ് ഡോഗ്ര(70), അബ്ദുൽ സമദ്(61), കനയ്യ വദവാൻ(70), സാഹിൽ ലോത്ര(72) എന്നിവരുടെ അർദ്ധസെഞ്ച്വറികൾ കൂടിയായതോടെയാണ് കശ്മീർ സ്കോർ 500 കടന്നത്.The post ചരിത്രനേട്ടത്തിലേക്ക് ജമ്മു കശ്മീർ; രഞ്ജിയിൽ ആദ്യ ഫൈനലിൽത്തന്നെ സ്വപ്ന കിരീടത്തിന് അരികെ appeared first on Kairali News | Kairali News Live.