ഇറാനിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ന് രാവിലെയോടെയാണ് ഇസ്രയേലും അമേരിക്കയും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം നടത്തിയത്. ഇതിന് ഇറാൻ തിരിച്ചടി നൽകിയതായാണ് ഏറ്റവും പുതുതായി കിട്ടുന്ന വിവരം. സാഹചര്യം കണക്കിലെടുത്ത് “പരമാവധി ജാഗ്രത” പാലിക്കണമെന്നും എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ടെൽ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.ALSO READ; ഇറാനിൽ ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ മൂന്നു തവണ സ്ഫോടനങ്ങള്‍, വ്യോമാതിർത്തി അടച്ചുഇന്ത്യൻ പൗരന്മാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:ഇസ്രായേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.താമസസ്ഥലത്തോ ജോലിസ്ഥലത്തോ ഉള്ള ഷെൽട്ടറുകൾ എവിടെയാണെന്ന് മുൻകൂട്ടി നോക്കി വെക്കുകയും അവയ്ക്ക് സമീപം തന്നെ കഴിയുകയും ചെയ്യുക.അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കുക.പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര അലർട്ടുകളും കൃത്യമായി നിരീക്ഷിക്കുക.അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഇന്ത്യൻ എംബസിയുടെ +972-54-7520711 എന്ന 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പറിലോ, cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയും സാഹചര്യം അതീവ ഗുരുതരമാണെന്നും മുന്നറിയിപ്പ് പൗരന്മാർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇറാൻ എ‍ഴുപതോളം മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ട്.The post ഇസ്രയേലിന്റെ ഇറാൻ ആക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ടെൽ അവീവിലെ ഇന്ത്യൻ എംബസി appeared first on Kairali News | Kairali News Live.