തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലേക്ക് മിസൈൽ തൊടുത്ത് പ്രത്യാക്രമണം, സൈറണുകൾ മുഴങ്ങി

Wait 5 sec.

ഇറാനിൽ നേരത്തെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ അയച്ച് പ്രത്യാക്രമണം നടത്തി. ടെൽ അവീവിലെ ബെൻ ഗുരിയോൺ എയർപോർട്ട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തുന്നത്. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയും, ജനങ്ങളോട് സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ സുരക്ഷാ വിഭാഗം നിർദേശിച്ചു.മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. എത്രമാത്രം മിസൈലുകളാണ് ഇറാൻ അയച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് നിലവിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഈ പ്രത്യാക്രമണം ഇസ്രായേലിനെ മാത്രം ലക്ഷ്യം വെച്ചുള്ളതാണോ അതോ ഗൾഫ് മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെയും ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ALSO READ: ഇസ്രയേലിന്‍റെ ഇറാൻ ആക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ടെൽ അവീവിലെ ഇന്ത്യൻ എംബസിപശ്ചിമേഷ്യയെയാകെ ഒരു തുറന്ന യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള ഒന്നായാണ് ഈ സംഭവവികാസങ്ങളെ കാണുന്നത്. ഇതിന് ഇസ്രായേൽ നൽകുന്ന മറുപടിയും അതിൽ അമേരിക്കയുടെ ഇടപെടലും വരാനിരിക്കുന്ന സാഹചര്യങ്ങളുടെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമായേക്കും.The post തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലേക്ക് മിസൈൽ തൊടുത്ത് പ്രത്യാക്രമണം, സൈറണുകൾ മുഴങ്ങി appeared first on Kairali News | Kairali News Live.