മുണ്ടക്കൈ ചൂരൽമല പുതിയ സ്വപനങ്ങളിലേക്ക് കാലെടുത്ത് വയ്ക്കുയാണ്. ഒരുപാട് പേരുടെ ജീവിതത്തിന് നിറമേകിക്കൊണ്ട് മുണ്ടക്കൈ ചൂരൽമലയിൽ പുതിയ വീടുകൾ ഉയർന്നു. ഈ ഘട്ടത്തിൽ ചിലതൊന്നും ഓർമിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. സർക്കാരിൻ്റെ നേതൃത്വത്തിലാണ് ഇവിടെ വീടുകൾ ഉയർന്നത് സിപിഐഎമ്മും വർഗബഹുജന സംഘടനകളും സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്തു. എന്നാൽ കോൺഗ്രസും മറ്റ് സംഘടനകളും ഇതിലേക്ക് സംഭാവന ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇടതുപക്ഷ സംഘടനകൾ നൽകിയ സംഭാവനകളുടെ കണക്കും അങ്ങനെയെല്ലാം വിശദമായി പറഞ്ഞിരിക്കുകയാണ് സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യർത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോൾ പണം നൽകരുതെന്ന് പറഞ്ഞ് ക്യാമ്പയിൻ എടുത്തവരാണ് കോൺഗ്രസും കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനകളുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.Also read: ‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പിഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംയു ഡി എഫിൻ്റെ ചില എം എൽ എമാരും എംപിമാരും ( എല്ലാവരും നൽകിയിട്ടില്ല) ഉൾപ്പെടെ ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് യു ഡി എഫിൻ്റെ ഭാഗമായി ആകെ നൽകിയത് പത്തൊമ്പത്ത് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപ മാത്രം ( 19,61,500 ).അതായത് ഒരു വീടിന് പോലുമുള്ള തുക തികച്ചില്ല.ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യർത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോൾ പണം നൽകരുതെന്ന് പറഞ്ഞ് ക്യാമ്പയിൻ എടുത്തവരാണ് കോൺഗ്രസും കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനകളും .എന്നാൽ, ചൂരൽമല ദുരന്ത ബാധിതർക്കായി വീട് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനക്കൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എമ്മുമായി ബന്ധപ്പെട്ട വർഗ്ഗബഹുജന – സർവ്വീസ് സംഘടനകൾ നൽകിയ തുകയിൽ ചിലത് താഴെ നൽകുന്നു.ഡിവൈഎഫ്ഐ – 20 കോടികോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സിഐടിയു) – 3 കോടികർഷകസംഘം – 1 കോടിമഹിളാ അസോസിയേഷൻ – 58 ലക്ഷംഎസ് എഫ് ഐ – 15 ലക്ഷംകെ എസ് ടി എ – 1കോടി 60 ലക്ഷംഎൻ ജി ഒ യൂണിയൻ – 1 കോടികെ ജി ഒ എ – 80 ലക്ഷംഎ കെ ജി സി ടി – 50 ലക്ഷംഎ കെ പി സി ടി എ – 20 ലക്ഷംബെഫി – 30 ലക്ഷംപരാമർശിച്ച സംഘടനകൾക്ക് പുറമേ മറ്റ് സംഘടനകളും നൽകി.സിപിഐഎം പ്രവർത്തകർ ദുരിതാശ്വാസ നിധിയിലക്ക് പണം നൽകുകയും ക്യാമ്പയിൻ ഏറ്റെടുക്കുകയും ചെയ്തു.UDF അനുകൂല സർവ്വീസ് സംഘടനകൾ സാലറി ചലഞ്ചിനെ എതിർത്ത് ക്യാംപയിൻ നടത്തിയപ്പോൾ സർവ്വീസ് മേഖലയിലുള്ള ഇടതുപക്ഷ സംഘടനകൾ സംഘടന എന്ന നിലയിൽ ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് പുറമേ സാലറി ചലഞ്ചിലൂടെയും ഫണ്ട് നൽകി. ഈ നിലയിൽ 200 കോടിയിലധികം നൽകി.സി പി ഐ എമ്മിൻ്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മറ്റ് പാർട്ടികളുടെയും ഭാഗമായ മുഴുവൻ എം എൽ എമാരും , എം പി മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി.AIYF ഉൾപ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ സംഘടനകളും പാർട്ടികളും ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി.ഇതിനെല്ലാം അപ്പുറം സി പി ഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് സമാനതകളില്ലാത്ത ദുരന്ത മുഖത്ത് പകച്ച് നിൽക്കാതെ ദുരന്ത ബാധിതരെ ചേർത്ത് നിർത്തിയതും ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പ് ഉൾപ്പെടെ ഒരുക്കുന്നതും.നാളെ ടൗൺഷിപ്പ് ഉദ്ഘാടനമാണല്ലോ.സി പി ഐ എം എന്ത് ചെയ്തു എന്ന് പ്രചരിപ്പിക്കുന്നവരെ ഓർമ്മിപ്പിച്ചു എന്ന് മാത്രം.എല്ലാവരേയും ടൗൺഷിപ്പ് ഒന്നാം ഘട്ട ഉദ്ഘാടനത്തിലേക്ക് അഭിമാനപൂർവ്വം ക്ഷണിക്കുന്നുThe post ഒരു വീടിനുള്ള തുകപോലും നൽകാതെ കോൺഗ്രസ്; നാമൊത്ത് പടുത്തുയർത്തിയ വീടുകളുടെ കഥ പറഞ്ഞ് കെ റഫീഖ് appeared first on Kairali News | Kairali News Live.