തിരുവല്ല | എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. റാന്നി പാറക്കല്‍ തുണ്ടില്‍ നിതിന്‍ മോഹനെയാണ് എന്‍ ഡി പി എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് എക്സൈസ് സംഘം ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ കെ ജി ജംഗ്ഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്. വില്‍പനക്കായി സൂക്ഷിച്ചിരുന്ന 10.092 ഗ്രാം എം ഡി എയും കഞ്ചാവുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.ബാംഗ്ലൂരില്‍ നിന്നും ലഹരി ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തിവരികയായിരുന്നു പ്രതി. കേസില്‍ ബാംഗ്ലൂര്‍ സ്വദേശികളായ പ്രതികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയായണ്.എക്സൈസ് ഇന്‍സ്പെക്ടര്‍ വി സജീവിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജോഷി ജോണ്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ്, ജോജന്‍ ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോകുല്‍, ശ്രീക്കുട്ടന്‍, കൃഷ്ണദാസ്, പ്രവീണ്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.