ഇന്ത്യയ്ക്ക് ആശ്വാസമാകുമോ ചെന്നൈയിലെ പിച്ച്? ചർച്ചയായി ചെപോക്കിലെ പിച്ച്

Wait 5 sec.

ലോകകപ്പിൽ ഇന്ത്യയും സിംബാബ്‌വേയും തമ്മിൽ നടക്കുന്ന സൂപ്പർ എട്ട് മത്സരത്തിനു മുന്നോടിയായി ശ്രദ്ധ ആകർഷിച്ചു സ്റ്റേഡിയത്തിലെ പിച്ച്. ദക്ഷിണാഫ്രിക്കയോട് ഉണ്ടായ വലിയ തോൽവിക്ക് ശേഷം നിർണ്ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ബാറ്റർമാർക്ക് ശുഭ വാർത്ത.പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ടൂർണമെന്റിലെ മുഖമായി മാറിയിരിക്കുന്ന വേഗത കുറഞ്ഞ ബാറ്റിലേക്കു പന്ത് എത്താൻ പ്രയാസപ്പെടുന്ന പിച്ചുകളിൽ നിന്നും വിഭിന്നമായി ‘സ്ട്രോക്ക് പ്ലേയ്ക്ക്’ ചേർന്ന പിച്ചാണ് ചെന്നൈയിലേതെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ ടീമിലെ വമ്പൻ അടിക്കാർക്കു ഗുണം ചെയ്യുമ്പോൾ സ്ലോ ബൗൾ തന്ത്രം ധാരാളമായി ഉപയോഗിക്കുന്ന സിംബാബ്‍വെ ടീമിന് പ്രതികൂലമായി ബാധിക്കും.Also Read: ഇന്ത്യയെ തള്ളിക്കളയാൻ വരട്ടെ ! ആതിഥേയർക്ക് പിന്തുണയുമായിഓസ്‌ട്രേലിയൻ ഇതിഹാസംഇതേ പിച്ച് ഉപയോഗിച്ചു നടന്ന മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം 18ആം ഓവറിൽ ന്യൂസീലാൻഡ് മറികടന്നു. പിച്ചിന്റെ ഈ മികവിന് കാരണം ലോകകപ്പിന് മുൻപ് നടന്ന സംഭവങ്ങളാണ്. ലോകകപ്പിന് മുമ്പ് ഗ്രൗണ്ട് മുഴുവൻ കുഴിച്ചുമാറ്റുകയും ട്രാക്കുകളിലിലൊന്ന് പൂർണ്ണമായും പുനർസജ്ജമാക്കുകയും ചെയ്തു.കൂടാതെ ലോകകപ്പ് മുന്നിൽ കണ്ട് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ പിച്ചിനെ പുതുമ സൂക്ഷിക്കുന്നതിനായി ഗ്രൗണ്ടിൽ അഞ്ച് മാസം മത്സരം നടത്തിയില്ലThe post ഇന്ത്യയ്ക്ക് ആശ്വാസമാകുമോ ചെന്നൈയിലെ പിച്ച്? ചർച്ചയായി ചെപോക്കിലെ പിച്ച് appeared first on Kairali News | Kairali News Live.