കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കണ്ടെത്തിയ 88 മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി.ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ കേന്ദ്രീകൃത സംവിധാനമായ CEIR (Central Equipment Identity Register) പോർട്ടലിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്ത മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ ജില്ലയായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായി ടെലികോം വകുപ്പിന്റെ പ്രശംസാപത്രം ജില്ലാ പൊലീസ് മേധാവി ഏറ്റുവാങ്ങി. ഫെബ്രുവരി 24 വരെ കൊല്ലം റൂറൽ ജില്ലയിൽ ആകെ 1223 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. കണ്ടെത്തിയ ഫോണുകളിൽ മിക്കതും മൊബൈൽ റിപ്പയറിംഗ് ഷോപ്പുകളിൽ സർവീസിനായി എത്തിച്ചവയോ, മൊബൈൽ ഷോപ്പുകൾ വഴി സെക്കൻഡ് ഹാൻഡ് ആയി വിറ്റവയോ ആയിരുന്നു. നഷ്ടപ്പെട്ട ഫോണുകളുടെ IMEI നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ഫോണുകൾ കണ്ടെത്തിയത്. നഷ്ടപ്പെട്ട തീയതിക്ക് ശേഷം ഉപയോഗിക്കാൻ ശ്രമിച്ച മൊബൈൽ നമ്പറുകൾ കണ്ടെത്തി പിന്തുടർന്നാണ് അന്വേഷണം പുരോഗമിച്ചത്. Also read : വേനല്‍ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും നില പരിശോധിക്കാനും പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ ലഭ്യമായ സഞ്ചാർ സാത്തി ആപ്പ് ഉപയോഗിക്കാം. കൂടാതെ KYM എന്ന് ടൈപ്പ് ചെയ്ത് 14422 എന്ന നമ്പറിലേക്ക് സന്ദേശമയച്ച് ഫോണിന്റെ IMEI ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.മൊബൈൽ ഫോൺ നഷ്ടമായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടോ, കേരള പോലീസിന്റെ POL ആപ്പിലൂടെയോ, തുണ ഓൺലൈൻ പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യണം. തുടർന്ന് സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് സിം സജീവമായ ശേഷം സഞ്ചാർ സാത്തി ആപ്പ് വഴിയോ സിഇഐആർ വെബ്സൈറ്റ് വഴിയോ ബ്ലോക്ക് സ്റ്റോളെൻ അല്ലെങ്കിൽ ലോസ്റ്റ് മൊബൈൽ ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ പൂർത്തിയായാൽ ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ബ്ലോക്ക് ചെയ്ത IMEI നമ്പർ ഉപയോഗിച്ച് ആരെങ്കിലും ഫോൺ ഉപയോഗിക്കാൻ ശ്രമിച്ചാൽ, വിവരം സന്ദേശം മുഖേന പരാതിക്കാരനും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും ലഭ്യമാകും.Also read : പട്ടയമേള പുനലൂര്‍ താലൂക്കിൽ 525 പട്ടയങ്ങള്‍ വിതരണം ചെയ്തുസർവീസിനായി വരുന്ന ഫോണുകൾ വാങ്ങുന്നതിന് മുമ്പ് സഞ്ചാർ സാത്തി ആപ്പിൽ പരിശോധിച്ച് IMEI ബ്ലാക്ക് ലിസ്റ്റ് ചെയ്തതല്ലെന്ന് ഉറപ്പാക്കണമെന്ന് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ *#06# ഡയൽ ചെയ്ത് ലഭിക്കുന്ന രണ്ട് IMEI നമ്പറുകളും പരിശോധിച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും, സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകുന്ന നടപടി ശക്തമായി തുടരുമെന്നും പോലീസ് വ്യക്തമാക്കി.മോഷണത്തിൽ നഷ്ടപ്പെട്ട 88 ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക ഡ്രൈവ് വിജയകരംThe post മോഷണത്തിൽ നഷ്ടപ്പെട്ട 88 ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി; കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക ഡ്രൈവ് വിജയകരം appeared first on Kairali News | Kairali News Live.