ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ ‘ഇരുവർ’;മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത്

Wait 5 sec.

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളുടെ സന്തം ലാലേട്ടൻ, മോഹൻലാലും ഒന്നിക്കുന്ന പ്രത്യേക അഭിമുഖത്തിന്റെ ടീസർ പുറത്ത്. ‘കണ്ടും മിണ്ടിയും ഇരുവർ; ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന അഭിമുഖം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ചിത്രീകരിച്ചത്.1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഭിമുഖത്തിൽ തന്റെ സിനിമ താൽപ്പര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തിലെ ദുഷ്കരമായ അനുഭവങ്ങളെക്കുറിച്ചും മുഖ്യമന്ത്രി തുറന്നു സംസാരിക്കുന്നുണ്ട്. തനിക്ക് രജനീകാന്തിന്റെ സിനിമകളോട് വലിയ താൽപ്പര്യമുണ്ടെന്നും പൊതുവെ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്.ജീവിതത്തിൽ എന്തിന്റെയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ അനുഭവിച്ച ശാരീരിക പീഡനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഓർത്തെടുക്കുന്നുണ്ട്. “അടിച്ച് തോല് പൊളിക്കുക എന്ന് പറയാറില്ലേ… എന്റെ ഈ ശരീരത്തിന്റെ തൊലി പൊളിഞ്ഞു പോയിരുന്നു” എന്നാണ് അദ്ദേഹം തന്റെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് ടീസറിൽ വ്യക്തമാക്കുന്നത്.താൻ അഭിനയിച്ച ചിത്രത്തിലെ ഏതെങ്കിലും ഡയലോ​ഗ് ഓർമയുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് “ദിനേശൻ, ദാസൻ” എന്നീ കഥാപാത്രങ്ങളെ പരാമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരാണ് ഈ പ്രത്യേക അഭിമുഖ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് അഭിമുഖം.അഭിമുഖം 26-02-2026ന് വൈകിട്ട് 7.30ന് കൈരളി ചാനലിൽ കാണാം.The post ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ ‘ഇരുവർ’; മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത് appeared first on Kairali News | Kairali News Live.