ലൈഫ് വീടുകളുടെ മുന്നിൽ ലോഗോ വെയ്ക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു; ആത്മാഭിമാനം പണയപ്പെടുത്തി കേന്ദ്ര സഹായം വേണ്ടെന്ന് കേരളം മറുപടി നൽകിയെന്ന് മുഖ്യമന്ത്രി

Wait 5 sec.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഞ്ച് ലക്ഷം കുടുംബങ്ങളുടെ, അതായത് ഏകദേശം 20 ലക്ഷം ആളുകളുടെ ആത്മാഭിമാനമാണ് ഇതിലൂടെ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയിൽ പൂർത്തിയായ വീടുകളുടെ മുന്നിൽ കേന്ദ്ര സർക്കാരിന്റെ ലോഗോയും ചിലരുടെ ഫോട്ടോയും വെക്കണമെന്ന നിർദ്ദേശം കേന്ദ്രം അറിയിച്ചിരുന്നുവെന്നും കേരളം അത് തള്ളിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആ വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന ഇത്തരം നിബന്ധനകളോട് യോജിക്കാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Also read: പകൽചൂട് കനക്കും; മൂന്നാറിൽ തൊഴിലാളികൾ ആശങ്കയിൽഇതിനെത്തുടർന്ന് കേന്ദ്രം പണം നൽകില്ലെന്ന് അറിയിച്ചെങ്കിലും, ആത്മാഭിമാനം പണയപ്പെടുത്തി സഹായം വേണ്ടെന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു. കേന്ദ്ര വിഹിതം നിലച്ചിട്ടും സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന് യുഡിഎഫ് കൺവീനർ തന്നെ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. യുഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടാൽ അല്ലേ അത് നടക്കൂവെന്നും അദ്ദേഹം പരിഹസിച്ചു. ഇനിയും വീട് ലഭിക്കാത്ത പാവങ്ങൾക്കായി പദ്ധതി എങ്ങനെ തുടരാമെന്നതിനെക്കുറിച്ച് എൽഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.The post ലൈഫ് വീടുകളുടെ മുന്നിൽ ലോഗോ വെയ്ക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു; ആത്മാഭിമാനം പണയപ്പെടുത്തി കേന്ദ്ര സഹായം വേണ്ടെന്ന് കേരളം മറുപടി നൽകിയെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.