ഭൂമിയും വീടും എല്ലാവർക്കും: നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം, 5 ലക്ഷം വീടുകൾ; നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ്

Wait 5 sec.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നാലര ലക്ഷത്തോളം കുടുംബങ്ങളെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭൂമിയുടെ അവകാശികളാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള ഒരു വീടും ഓരോ മനുഷ്യൻ്റേയും അടിസ്ഥാന അവകാശമാണ് എന്ന മുദ്രാവാക്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിയത്. ആ അവകാശം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളം ചരിത്രപരമായ മറ്റൊരു നേട്ടത്തിലേക്ക് കൂടി കടന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതിനൊപ്പം ലൈഫ് മിഷൻ വഴി 5 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കുന്നതിന്റെ പ്രഖ്യാപനവും നടന്നു കഴിഞ്ഞു. ചുരുക്കത്തിൽ, ഈ രണ്ട് പദ്ധതികളിലൂടെ മാത്രം ഏതാണ്ട് 40 ലക്ഷത്തോളം ജനങ്ങൾക്കാണ് സുരക്ഷിതമായ ഭാവിയൊരുങ്ങുന്നതെന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.ALSO READ: കേരള സ്റ്റോറി 2: ഹര്‍ജിയില്‍ വാദം തീരുംവരെ സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതിഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളം എന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുകയാണ് ഈ സർക്കാർ. 2011-16 കാലയളവിൽ അന്നത്തെ യുഡിഎഫ് സർക്കാർ വിതരണം ചെയ്തത് വെറും 1.15 ലക്ഷം പട്ടയങ്ങളായിരുന്നെങ്കിൽ, കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത് 1,77,011 പട്ടയങ്ങളായിരുന്നു. ഈ ഭരണകാലയളവിൽ 2,72,989 പട്ടയങ്ങൾ വിതരണം ചെയ്ത് ആകെ നാലര ലക്ഷം എന്ന വലിയ നേട്ടത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു.ഭൂമിക്കുവേണ്ടി സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസി സഹോദരങ്ങളെ വെടിവെച്ചു കൊന്ന യുഡിഎഫ് ഭരണകാലത്തെ ഇരുണ്ട ചരിത്രത്തിൽ നിന്നും കേരളം എത്രയോ മുന്നോട്ട് പോയിരിക്കുന്നു. മുത്തങ്ങയിലെ ഭൂസമരത്തെ തുടർന്ന് കുടിയിറക്കപ്പെട്ട 283 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം ലഭ്യമാക്കിയത് കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്കാണ്. അവശേഷിക്കുന്ന ഭൂരഹിതർക്ക് മരിയനാട് എസ്റ്റേറ്റിലെ 171 ഏക്കർ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചലിൽ നടന്നുവന്ന ഭൂസമരം അവസാനിപ്പിച്ചു. 137 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ സാധിച്ചു.ഇതാണ് വലതുപക്ഷത്തിൻ്റെ ജനദ്രോഹനയങ്ങളെ തിരുത്തുന്ന ഇടതുപക്ഷ ബദൽ. ഡിജിറ്റൽ റീസർവ്വേയിലൂടെയും പട്ടയ മിഷനിലൂടെയും അവകാശരേഖകൾ ഓരോ പൗരനും ഉറപ്പാക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ച് വികസനവും ക്ഷേമവും ഒത്തുചേരുന്ന കേരളത്തിൻ്റെ തുടർച്ചയ്ക്കായി നമുക്ക് കൈകോർക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.The post ഭൂമിയും വീടും എല്ലാവർക്കും: നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം, 5 ലക്ഷം വീടുകൾ; നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് appeared first on Kairali News | Kairali News Live.