വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ആലപ്പുഴയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെ തിരിച്ചറിയാതായി. കാസർകോട് നിന്നും യാത്ര ആരംഭിച്ചപ്പോൾ സതീഷിന്റെ ചിത്രത്തിന് ആയിരുന്നു പ്രാധാന്യം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ പ്രാധാന്യം നഷ്ടപ്പെടുത്തിയായിരുന്നു ഫ്ലക്സുകളും പോസ്റ്ററുകളും കണ്ടത്. എന്നാൽ ആലപ്പുഴയിൽ എത്തിയപ്പോൾ കെസി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾക്കായി പ്രാധാന്യം.കാസർഗോഡ് നിന്നും വിഡി സതീശൻ ജാഥ ആരംഭിച്ചപ്പോൾ ഘടകക്ഷികൾ അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങൾ സ്റ്റാമ്പുകളുടെ സൈസിൽ ആയിരുന്നു. എന്നാൽ നേതാക്കളുടെ ജില്ലയായ ആലപ്പുഴയിലെത്തിയപ്പോഴാണ് ക്യാപ്റ്റൻ കെസി വേണുഗോപാലായി മാറിയത്. കവാടങ്ങളിലും പ്രവർത്തകരുടെ കയ്യിലും എന്തിന് സ്റ്റേജിന് പിന്നിലെ സ്ക്രീനിൽ പോലും കെസി വേണുഗോപാൽ മയമായി മാറി. ജാഥാ ക്യാപ്റ്റൻ സതീശൻ എത്തിയപ്പോൾ പ്രവർത്തകർ തോളിലേറ്റിയാണ് സ്റ്റേജിൽ എത്തിച്ചത് ഇത് ക്യാമ്പയിന്റ് ഭാഗമായിരുന്നു. എന്നാൽ കെസി വേണുഗോപാൽ പിന്നാലെ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളോട് തോളിലേറ്റി സ്റ്റേജിലേക്ക് എത്തിക്കാൻ ശ്രമിച്ചു. Also read: സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് അക്രമങ്ങളിലേക്ക് തിരിയുന്നത്:മന്ത്രി കെബി ഗണേഷ് കുമാർജില്ലയിൽ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ജാഥയുടെ ആരവം കയ്യടക്കിയതോടെ തെല്ല് അമർഷത്തിലാണ് വിഡി സതീശനും അനുയായികളും. യുഡിഎഫ് ജയിച്ചാൻ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ചുള്ള തർക്കം ഇപ്പഴേ ശക്തിപ്പെട്ട് തുടങ്ങി. തെക്കൻ ജില്ലകളിൽ സ്വാധീനം കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമാണ് അതുകൊണ്ടുതന്നെ ദിവസങ്ങളിൽ ജാഥയുടെ ആവേശം ഇരുവരും ഏറ്റെടുക്കും. ജാഥയുടെ ഇടയിൽ മുങ്ങി പോയതാകട്ടെ യുഡിഎഫിന്റെ പ്രധാന ഘടകമായ ലീഗ് നേതാക്കളുടെ ചിത്രങ്ങൾ. കുഞ്ഞാലിക്കുട്ടിയുടേയും നേതാക്കളുടേയും ചിത്രങ്ങൾ പേരിന് മാത്രമായി ചുരുങ്ങിThe post ആരാ യുഡിഎഫേ നിങ്ങടെ ക്യാപ്റ്റൻ? പുതുയുഗയാത്ര ആലപ്പുഴയിലെത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെ തിരിച്ചറിയാതായി appeared first on Kairali News | Kairali News Live.