ആ​രോ​ഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം: അലയടിച്ച് പ്രതിഷേധങ്ങൾ

Wait 5 sec.

കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ ഇടങ്ങളിൽ ഇടതു വർഗ്ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജനാധിപത്യ മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ബ്രാഞ്ച് തലങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് സിപിഐഎമ്മിന്റെ തീരുമാനം.അതേസമയം ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ കഴിയുന്ന ആരോഗ്യ മന്ത്രിക്ക് എതിരെ അധിക്ഷേപവുമായി വീണ്ടും യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കൾ രംഗത്ത് എത്തി. രക്തസാക്ഷി പരിവേഷത്തിനായി ആരോഗ്യമന്ത്രി നാടകം കളിക്കുകയാണ് എന്നതടക്കമുള്ള അധിക്ഷേപമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉയരുന്നത്. യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്നും ഉയരുന്ന അധിക്ഷേപത്തിനെതിരെയും പ്രതിഷേധം വ്യാപകമാവുകയാണ്.Also read: ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണം; എന്താണ് ആരോ​ഗ്യമന്ത്രി ചെയ്ത തെറ്റ്? മന്ത്രി മുഹമ്മദ് റിയാസ്കണ്ണൂരിൽ റെയിവേസ്റ്റേഷനിലെത്തിയ മന്ത്രിക്ക് നേരെ കെഎസ്‍യു അക്രമി സംഘം ചാടി വീഴുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ ആദ്യം കണ്ണൂർ ജില്ല ആശുപത്രിയിലും പിന്നീട് വിദ​ഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പരിയാരം ​ഗവ മെ‍ഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.The post ആ​രോ​ഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം: അലയടിച്ച് പ്രതിഷേധങ്ങൾ appeared first on Kairali News | Kairali News Live.