ഉരുൽപ്പൊട്ടലിൽ തകർന്ന വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് കോൺഗ്രസ് വീടുകൾ വച്ച് കൊടുക്കുമെന്ന മോഹന വാഗ്ദാനം നൽകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. നാളെ നാളെ എന്ന പല്ലവി കേട്ടു മടുത്ത മലയാളികൾക്ക് മുന്നിലേക്കാണ് ഇപ്പോൾ സ്ഥലം എംഎൽഎ ടി സിദ്ദിക്ക് ഒരു 3 ഡി ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ ആകെ 30 വീടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് കണ്ടുപിടിച്ച ഈ സ്ഥലത്ത് ആകെ 30 വീടുകൾ മാത്രമേ വയ്ക്കാൻ പറ്റു എന്ന് ഇടത്പക്ഷ അനുഭാവികൾ പലയാവർത്തി പറഞ്ഞിരുന്നു. ഇപ്പോൾ എംഎൽഎ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തിലും മുപ്പത് വീടുകൾ മാത്രം, അതായത് പാർട്ടി വീണ്ടും ദുരന്ത ബാധിതരെ ചതിച്ചിരിക്കുന്നു. ഇതിലൂടെ ജനങ്ങൾ വീണ്ടും കോൺഗ്രസിന്റെ വാഗ്ദാനങ്ങുടെ നിജസ്ഥിതിയെ ചോദ്യം ചെയ്യുകയാണ്. അത്തരത്തിലൊരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.Also read : ആരോഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം: അലയടിച്ച് പ്രതിഷേധങ്ങൾവയനാട് കോൺഗ്രസ്സ് പണിയും എന്ന് അവകാശപ്പെടുന്ന വീടുകളുടെ 3D ചിത്രം ഇന്ന് സ്ഥലം എം എൽ എ സിദ്ധിക്ക് പുറത്ത് വിട്ടിരുന്നു. അതിൽ നിന്നുള്ള ഒരു ചിത്രമാണിത്.കെപിസിസി വാങ്ങിയ ആനക്കാട്ടിൽ ആകെ 30 വീടുകൾ പണിയാൻ ഉള്ള സ്ഥലമേ ഉള്ളൂ എന്ന് നമ്മൾ ആദ്യം മുതൽ പറയുന്നത് ആണ്. ഇവർക്ക് 30 വീടുകൾ പണിയാൻ ഉള്ള പ്ലാനെ ഉള്ളൂ എന്ന് തെളിയിക്കുന്നത് ആണ് ഈ ചിത്രങ്ങൾ.ഈ പ്ലാനിൽ കൃത്യം 30 വീടുകളെ ഉള്ളൂ!!പണം പിരിച്ച ആപ്പ് മുക്കിയ കോൺഗ്രസ്സ്, ഈ 30 വീടുകൾ എങ്കിലും പണിയുമോThe post കോൺഗ്രസിന്റെ “ആനക്കാട്ടിൽ ഭവന പദ്ധതി”യുടെ 3-ഡി ചിത്രം പുറത്ത്; 3ഡി-യിൽ 30 എങ്കിൽ ഗ്രൗണ്ടിൽ എത്ര കോൺഗ്രസേ? appeared first on Kairali News | Kairali News Live.