മന്ത്രി വീണാ ജോര്‍ജിനു കഴുത്തിന് ക്ഷതമേറ്റതായി വിദഗ്ധ സംഘം; എം ആര്‍ ഐ സ്‌കാനിംഗിനു നിര്‍ദേശിച്ചു

Wait 5 sec.

കണ്ണൂര്‍ | കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനു കഴുത്തിന് ക്ഷതമേറ്റതായി പരിയാരം മെഡിക്കല്‍കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം കണ്ടെത്തി. സംഘം എം ആര്‍ ഐ സ്‌കാനിംഗിനു നിര്‍ദേശിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.പരിക്കേറ്റ മന്ത്രി കണ്ണൂര്‍ ജില്ലാ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കെ എസ് യുവിന്റെ കൈവിട്ട പ്രതിഷേധം.മന്ത്രിയുടെ സുരക്ഷാജീവനക്കാരെ മറികടന്ന് കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ ഉണ്ടായ പിരിമുറുക്കത്തിലാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതാക്കളും ആശുപത്രിയില്‍ വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു.