ഭാരം കുറയ്ക്കണോ? മഷ്റൂം ഓംലെറ്റ് ബെസ്റ്റ്, ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ…

Wait 5 sec.

ഓംലെറ്റ് പലർക്കും പ്രിയപ്പെട്ട വിഭവമാണ്. വെജിറ്റബിളുകൾ ചേർത്തോ, മീറ്റ് ചേർത്തോ വിവിധ രീതികളിൽ ഇത് തയ്യാറാക്കാറുണ്ട്. എന്നാൽ ഒരിക്കൽ മഷ്റൂം (കൂൺ) ചേർത്ത് ഓംലെറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? രാവിലെയോ വൈകുന്നേരമോ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാവുന്ന ഒരു പോഷകസമൃദ്ധമായ വിഭവമാണിത്. കുറഞ്ഞ കാലറിയുള്ള ഭക്ഷണമാകയാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. മാംസാഹാരത്തിന് പകരമായി വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും കൂൺ ഉപയോഗിക്കാം.ആവശ്യമായ ചേരുവകൾമഷ്റൂം (കൂൺ) – അര കപ്പ് (ചെറുതായി അരിഞ്ഞത്)മുട്ട – 2 മുതൽ 3 വരെഉള്ളി – 1 ചെറുത് (അരിഞ്ഞത്)ഉപ്പ്, കുരുമുളക് പൊടി – ആവശ്യത്തിന്മല്ലിയില – അല്പംചീസ് – 1 ടേബിൾസ്പൂൺവെളുത്തുള്ളി – 2 അല്ലി (പൊടിയായി അരിഞ്ഞത്)വെണ്ണ അല്ലെങ്കിൽ എണ്ണ – 1–2 ടേബിൾസ്പൂൺതയ്യാറാക്കുന്ന വിധംആദ്യം ഒരു പാനിൽ വെണ്ണയോ എണ്ണയോ ചൂടാക്കി വെളുത്തുള്ളിയും ഉള്ളിയും വഴറ്റുക. ശേഷം അരിഞ്ഞുവെച്ച മഷ്റൂം ചേർത്ത് നന്നായി വഴറ്റി ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിക്കുക. ഇതിലേക്ക് അല്പം ഉപ്പും കുരുമുളകുപൊടിയും ചേർക്കാം. ഒരു പാൻ ചൂടാക്കി അല്പം വെണ്ണ പുരട്ടി അടിച്ച മുട്ടമിശ്രിതം ഒഴിക്കുക.മുട്ട പകുതി വേവുമ്പോൾ, വഴറ്റിവച്ച മഷ്റൂം മിശ്രിതം ഓംലെറ്റിന്റെ ഒരു വശത്ത് പരത്തി വയ്ക്കുക. മുകളിൽ ചീസ് വേണമെങ്കിൽ ചേർക്കാം. തുടർന്ന് ഓംലെറ്റ് മടക്കി കുറഞ്ഞ തീയിൽ ഇരുവശവും വേവിച്ചെടുക്കുക. ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യകരവുമായ മഷ്റൂം ഓംലെറ്റ് ചൂടോടെ വിളമ്പാം.The post ഭാരം കുറയ്ക്കണോ? മഷ്റൂം ഓംലെറ്റ് ബെസ്റ്റ്, ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ… appeared first on Kairali News | Kairali News Live.