അയ്യാ വൈകുണ്ഠസ്വാമിയെ പോലെയുള്ളർ കേരള നവോത്ഥാനത്തിന് അടിത്തറ പാകിയവർ. അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും കാലത്തിന് മുന്നിൽ നിലനിൽക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തെ വെറുതെ വക്രീകരിക്കുന്ന പ്രവണതയുള്ളതിനാലാണ് ഈ സ്മാരകം നിർമാണത്തിന് പ്രാധാന്യമുള്ളതെന്നും അദ്ദേഹം അയ്യാ വൈകുണ്ഠ സ്വാമി സ്മാരക ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഈ സ്മാരകം നിർമ്മിക്കാൻ മൂന്നരക്കോടി രൂപ ചിലവഴിക്കും. സാമൂഹ്യ പരിഷ്കാരത്തിനും നവോത്ഥാന ചിന്തകളുടെ പ്രചരനത്തിനും ഈ സ്മാരകം പ്രാധാന്യം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. “നവോത്ഥാന മൂല്യങ്ങളെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചാൽ അതിൽ സന്തോഷം മാത്രമേ നമ്മുടെ നാടിന് ഉണ്ടാകൂ. നവോത്ഥാന പ്രവർത്തനങ്ങളാണ് നമ്മുടെ നാടിനെ മാറ്റുന്നതിന് ഇടയാക്കിയത്. ഇരുട്ടിൻ്റെ ശക്തികളെ ചെറുക്കാൻ കഴിയണം.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also read : പൊട്ടലും ചീറ്റലും തുടങ്ങീട്ടോ ! ഇരവിപുരം സീറ്റിനെ ചൊല്ലി RSP യിൽ പൊട്ടിത്തെറി; മണ്ഡലം സെക്രട്ടറി N.നൗഷാദ് രാജിവെച്ചുവ്യാജ ചരിത്രം സൃഷ്ടിക്കാനുള്ള ഇടപെടൽ നടക്കുന്ന കാലമാണിത്. സമൂഹത്തിൽ അയിത്തവും അനാചാരവും ഇല്ലായിരുന്നു എന്ന് പറയുന്നവർ ഇപ്പോൾ ഉണ്ടാകുന്നു. എന്നാൽ നന്മയുടെ വിളനിലം ഉണ്ടാകണമെങ്കിൽ അയിത്തവും അനാചാരവും തിരികെ വരരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നവോത്ഥാന പ്രവർത്തനങ്ങൾ, സമത്വ സമാജം, രാജാധികാരം, സാമ്രാജ്യത്വം എന്നിവയെ ചോദ്യം ചെയ്തതിനാലും ചരിത്രപരമായ പോരാട്ടങ്ങളുടെ ഫലമായുമാണ് കേരളം പുരോഗമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.The post “അയ്യാ വൈകുണ്ഠസ്വാമി പോലെയുള്ളർ കേരള നവോത്ഥാനത്തിന് അടിത്തറ പാകിയവർ”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.