എത്രവർഗീയത പടർത്താൻ ശ്രമിച്ചാലും അതിനെയെല്ലാം ചെറുത്ത് മുന്നോട്ട് നീങ്ങുന്ന നാടാണ് കേരളം. കേരള സ്റ്റോറി പോലുള്ള പ്രൊപ്പഗണ്ട ചിത്രങ്ങൾ കേരളത്തെ തകർക്കാർ ഇറക്കുമ്പോൾ കേരളത്തിൻ്റെ യഥാർഥ കഥകളാണ് പുറത്ത് വരുന്നത്. മതത്തിൻ്റെ അതിർവരമ്പുകളില്ലാത്ത കാഴ്ചകളാണ് കേരളത്തിൽ കാണാൻ സാധിക്കുന്നത്. കാസർഗോഡ് ഒരു ക്ഷേത്രമുറ്റത്ത് സമൂഹനോമ്പുതുറ നടത്തിയ കാഴ്ചയും ഏറെ ശ്രദ്ധേയമായിരുന്നു. കാസർഗോഡ് അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിലാണ് നോമ്പ് തുറ നടന്നത്.ബ്രഹ്മകലശോത്സവം നടക്കുന്ന ക്ഷേത്രമുറ്റത്ത് പൂബാണം യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സമൂഹ നോമ്പ് തുറ നടന്നത്.ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തതും നമുക്ക് മുന്നിലുള്ള യഥാർഥ കേരള സ്റ്റോറിയുടെ ഉദാഹരണമാണ്. Also read: റിയൽ കേരളാ സ്റ്റോറി;കാസർഗോഡ് ക്ഷേത്രമുറ്റത്ത് നോമ്പുതുറപൊങ്കാലയുടെ ഭാഗമായി നഗരത്തിലെത്തുന്നവർക്ക് മസ്ജിദുകളിലും സമീപത്തെ വീടുകളിലും കുടിവെള്ളം ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയാണ് യഥാർഥ കേരളസ്റ്റോറികൾ. ആരൊക്കെ എന്തൊക്കെ പറഞ്ഞ് തകർക്കാൻ ശ്രമിച്ചാലും ഈ നാടിനെ തകർക്കാൻ ശ്രമിക്കില്ല.The post വർഗീയതയ്ക്ക് ഇടം കൊടുക്കാത്ത കേരളം; ജാതി മത വേർതിരിവുകളില്ലാത്ത നാട് appeared first on Kairali News | Kairali News Live.