ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 5 കുട്ടികൾ കൊല്ലപ്പെട്ടു

Wait 5 sec.

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇറാനിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മരണമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാനിലെ എലമെന്ററി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആണ് അഞ്ചു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ഇസ്രായേൽ ആക്രമണം ഉണ്ടായത്.ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇന്ന് പക്കലാണ് ഇസ്രയേലിന്‍റെയും അമേരിക്കയുടെയും സംയുക്ത ആക്രമണം തുടങ്ങിയത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണം നടന്നു അദ്ദേഹത്തിന്റെ കൊട്ടാരവും തകർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഖോം, ലോറെസ്താൻ, കരാജ്, കെർമാൻഷാ, തബ്രിസ് എന്നീ നഗരങ്ങളിലും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാനിൽ അമേരിക്ക “വലിയ തോതിലുള്ള സൈനിക നടപടികൾ” ആരംഭിച്ചതായി ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ട്രംപ് അറിയിച്ചു.ALSO READ: ഇറാന്‍ – ഇസ്രായേല്‍ സംഘർഷം: അടിയന്തരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രിയുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട എംബസികളും അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.The post ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 5 കുട്ടികൾ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.